UPDATES

സിനിമാ വാര്‍ത്തകള്‍

‘നാൻ പെറ്റ മകൻ’: രക്തസാക്ഷി അഭിമന്യുവിന്റെ ജീവിതം അഭ്രപാളികളിലേക്ക്

‘ നാൻ പെറ്റ മകൻ’ എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

നാൻ പെറ്റ മകനെ എൻ കിളിയെ’ എന്ന അമ്മയുടെ തേങ്ങൽ ഇപ്പോഴും കേരളത്തിന് മറക്കാറായിട്ടില്ല. എറണാകുളം മഹാരാജാസ് കോളേജിൽ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാവുന്നു. നൂറ്റൊന്നു ചോദ്യങ്ങളിലെ അഭിനയത്തിന് 2012 ലെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ മിനോൺ ആണ് അഭിമന്യുവായി എത്തുക.റെഡ് സ്റ്റാർ മൂവീസ് നിർമിക്കുന്ന ചിത്രം നവാഗതനായ സജി എസ് പാലമേൽ ആണ് സംവിധാനം ചെയ്യുന്നത്. ‘ നാൻ പെറ്റ മകൻ’ എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാവിലെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് നടന്നു. സി പി എം പോളിറ്റ് ബ്യുറോ മെമ്പർ എം എ ബേബി ഉത്ഘാടനം ചെയ്ത ചടങ്ങിൽ സംവിധായകൻ സജി പാറമേൽ അടക്കം പ്രമുഖർ സംബന്ധിച്ചു. ‘നാൻ പെറ്റ മകന്റെ ‘ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറക്കി. ചടങ്ങിൽ അഭിമന്യുവിന്റെ മാതാപിതാക്കളും പങ്കെടുത്തിരുന്നു.

എം എ ബേബിയുടെ വാക്കുകൾ
” മഹാരാജാസ് കോളേജിലെ ധീര രക്തസാക്ഷി സഖാവ് അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്ന വേളയിൽ. സഖാവിന്റെ മാതാപിതാക്കളാണ് ഒപ്പമുള്ളത്.സജി പാലമേൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘നാൻ പെറ്റ മകന്’ എല്ലാ വിജയവും ആശംസിക്കുന്നു.”

കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു. ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.കൊലപാതകത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ട് – എസ് ഡി പി ഐ പ്രവർത്തകർ ആണെന്ന് പിന്നീട് പോലീസ് കണ്ടെത്തി.

അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കളും, വട്ടവട എന്ന ഗ്രാമവും കേരളത്തിന് ഏറെ പരിചിതമായി. അഭിമന്യുവിന്റെ ആഗ്രഹ സഫലീകരണാര്ഥം വട്ടവടയിൽ ഒരു ലൈബ്രറിയും ആരംഭിക്കുന്നുണ്ട്.

കാശിനാഥന്‍; അഭിമന്യുവിനു മുന്നേ വട്ടവടയില്‍ രക്തസാക്ഷിയായ കമ്യൂണിസ്റ്റുകാരന്‍

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍