UPDATES

സിനിമാ വാര്‍ത്തകള്‍

ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ കാബറേ നൃത്തവുമായി മിയ ഖലീഫ

മുന്‍ പോണ്‍ താരമായ മിയ ഖലിഫ അഭിനയിക്കുന്ന കാര്യം സംവിധായകന്‍ ഒമര്‍ ലുലു സ്ഥിരീകരിക്കുന്നു

വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസ് വിജയമായ ചങ്ക്‌സിന് രണ്ടാം ഭാഗമൊരുക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു. ഏഴു കോടി ബഡ്ജറ്റില്‍ യുവാക്കളെ ലക്ഷ്യംവച്ച് ഒരുക്കുന്ന ഈ ചിത്രത്തിലെ ഏറ്റവും വലിയ ഹൈലറ്റ് മുന്‍ പോണ്‍ താരം മിയ ഖലീഫയുടെ സാന്നിധ്യമാണെന്ന് സംവിധായകന്‍ പറയുന്നു. മലയാളത്തിലെ പഴയകാല ഹിറ്റായ ഒരു കാബറേ ഗാനത്തിലായിരിക്കും മിയ പ്രത്യക്ഷപ്പെടുക. അഭിനയിക്കാന്‍ മിയ സമ്മതം അറിയിച്ചതായാണ് ഒമര്‍ പറയുന്നത്.

ബോളിവുഡ് നിര്‍മാതാവ് ഏഴു കോടി ബഡ്ജറ്റില്‍ വലിയ ക്യാന്‍വാസിലായി നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാളം തമിഴ് തെലുങ്ക് എന്നിങ്ങനെ മൂന്നു ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്. ഗ്രാന്‍ഡ് മസ്തി പോലെ യൂത്തിനെ ലക്ഷ്യം വെച്ച് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മിയക്കൊപ്പം മലയാളത്തിലേയും, ബോളിവുഡിലേയും പ്രമുഖ താരങ്ങളും എത്തുമെന്നും ഒമര്‍ പറയുന്നു. ഇപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന ‘അഡാര്‍ ലൗ’ വിന്റെ ചിത്രീകരണത്തിനു ശേഷം ചങ്ക്‌സ് 2 ന്റെ ചിത്രീകരണം തുടങ്ങുമെന്നും ഒമര്‍ ലുലു അറിയിച്ചു.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍