UPDATES

സിനിമാ വാര്‍ത്തകള്‍

പതിനാലാം വയസ്സില്‍ ടൈം മാസിക പട്ടികയില്‍; ഇവള്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാള്‍

മില്ലി ബോബി ബ്രൗണ്‍ ഉള്‍പ്പടെ 40 വയസ്സില്‍താഴെ പ്രായമുള്ള 45 പേരാണ് പട്ടികയിലുള്ളത്

അഗോള തലത്തില്‍ സ്വാധീനം ചെലുത്തിയ നൂറു വ്യക്തികളുടെ പട്ടികയില്‍ ഇടംനേടി മില്ലി ബോബി ബ്രൗണ്‍ എന്ന 14കാരിയും. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ടെലിവിഷന്‍ പരമ്പരയായ സ്‌ട്രെയ്ഞ്ചര്‍ തിങ്ങ്‌സിലെ അസമാന്യ അഭിനയത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ബ്രിട്ടീഷുകാരിയായ മില്ലി ബ്രൗണ്‍. ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സ് ഹാരി. ഡൊണാള്‍ഡ് ട്രംപ്, വിരാട് കൊഹിലി, ദീപിക പദുക്കോണ്‍ തുടങ്ങിയ താരങ്ങള്‍ ഇടം പിടിച്ച 100 പേരുടെ പട്ടികയിലാണ് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മില്ലി ബ്രൗണ്‍ ഇടം പിടിച്ചത്. തന്റെ 12-ാം വയസ്സിലാണ് മില്ലി പരമ്പരയുയെ ഭാഗമാവുന്നത്. മില്ലി ബോബി ബ്രൗണ്‍ ഉള്‍പ്പടെ 40 വയസ്സില്‍താഴെ പ്രായമുള്ള 45 പേരാണ് പട്ടികയിലുള്ളത്.

അസാമാന്യ അഭിനയ പ്രതിഭയാണ് മില്ലി ബ്രൗണ്‍ എന്ന് സ്ഥാന നേട്ടത്തെ അഭിന്ദിച്ചു കൊണ്ട് അമേരിക്കന്‍ നടന്‍ ആരോണ്‍ പോള്‍ പ്രതികരിച്ചു. 14 കാരിയായ അവളുടെ മനസ്സും കഴിവും കാലാതീതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ 16 ദശലക്ഷം ഫോളോവേഴ്‌സുള്ള മില്ലി ബ്രൗണ്‍ അടുത്ത വര്‍ഷം ബ്ലാക്ക് ബസ്റ്റര്‍ ഗോഡ്‌സിലയില്‍ അഭിനയിക്കുമെന്നുമെന്നാണ് റിപോര്‍ട്ടുകള്‍, സ്‌ട്രെയ്ഞ്ചര്‍ തിങ്ങ്‌സ് സീസണ്‍ മൂന്നിനായി മൂന്ന് മില്യണ്‍ ഡോളറാണ് മില്ലി ബ്രൗണ്‍ പ്രതിഫലമായി കൈപ്പറ്റിയതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍, നടി നികോള്‍ കിഡ്മാന്‍, ഗാല്‍ ഗാഡോട്ട്, ഹാരി രാജകുമാരന്റെ പ്രതിശ്രുത വധു മേഖന്‍ മാര്‍ക്ക്ള്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഗായിക രിഹാന എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റുപ്രമുഖര്‍. ലോകത്തെ സ്വാധീനിച്ച ശാസ്ത്രജ്ഞര്‍, സാമൂഹിക പ്രവര്‍ത്തകര്‍, നേതാക്കള്‍, കലാകാരന്മാര്‍, വ്യവസായികള്‍ എന്നിവരെയാണ് ടൈം മാഗസിന്‍ തെരഞ്ഞെടുക്കാറ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍