UPDATES

സിനിമാ വാര്‍ത്തകള്‍

മോശമായി പെരുമാറിയ ഒരു തമിഴ് സൂപ്പര്‍ സ്റ്റാറിനെ ഞാന്‍ തല്ലിയിട്ടുണ്ട്; രാധിക ആപ്‌തെ

ഷൂട്ടിംഗിന് എത്തിയ ആദ്യദിവസമായിരുന്നു അന്ന്

രാധിക ആപ്‌തെ, അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, തന്റെ നിലപാടുകളും തുറന്നു പറച്ചിലുകളുും കൊണ്ടും വാര്‍ത്തകളില്‍ നിറയുന്ന നടിയാണ്. ഇപ്പോള്‍ രാധിക വെളിപ്പെടുത്തിയിരിക്കുന്ന ഒരുകാര്യം സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്, ബോളിവുഡില്‍ അല്ല, തമിഴില്‍. ഒരു തമിഴ് സൂപ്പര്‍ താരത്തെ തല്ലിയ കാര്യമാണ് രാധിക വെളിപ്പെടുത്തിയിരിക്കുന്നത്. നേഹ ധൂപിയ അവതാരികയായ കളേഴ്‌സ് ഇന്‍ഫിനിറ്റി ചാറ്റ് ഷോയില്‍ പങ്കെടുത്തായിരുന്നു രാധിക ഈ കാര്യം തുറന്നു പറഞ്ഞത്.

ഒരു തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നു രാധിക പറയുന്നു. തനിക്കൊപ്പം അഭിനയിച്ച തമിഴിലെ ഒരു സൂപ്പര്‍ താരം ലൈംഗികമായി ശല്യപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് താന്‍ പ്രതികരിച്ചതെന്ന് രാധിക. ഷൂട്ടിംഗ് സെറ്റില്‍ അതെന്റെ ആദ്യദിവസമായിരുന്നു. എനിക്കൊപ്പം അഭിനയിക്കുന്ന സൗത്ത് ഇന്ത്യന്‍ താരം എന്റെ കാലില്‍ മോശമായ രീതിയില്‍ തഴുകാന്‍ തുടങ്ങി. ആദ്യമെനിക്കത് ഒരു ഷോക്ക് ആയിരുന്നു, മുമ്പ് ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ അയാളോട് സ്വാഭാവികമായി പ്രതികരിച്ചു. ഞാന്‍ അയാളെ തല്ലി; രാധിക പറയുന്നു.

എന്നാല്‍ ഏത് നടനെയാണ് തല്ലിയതെന്ന് രാധിക വ്യക്തമാക്കിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍