UPDATES

സിനിമാ വാര്‍ത്തകള്‍

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയ്ക്ക് എന്ത് സംഭവിച്ചു? ഷാജി കൈലാസ് പ്രതികരിക്കുന്നു

“4 വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്ന മമ്മൂട്ടി – മോഹൻലാൽ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാർത്തകളും മീഡിയകളിൽ കാണുന്നു.

മലയാള സിനിമയിലെ ഹിറ്റ് മേക്കർ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ – മമ്മൂട്ടി ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെ ആണ് സിനിമ പ്രേമികൾ വരവേറ്റത്. എന്നാൽ പ്രോജക്ട് ഏറെ കാലം നീണ്ടു പോയതിനാൽ സിനിമ ഉപേക്ഷിച്ചുവെന്നും വാര്‍ത്ത വന്നു. എന്നാല്‍ ഇപ്പോഴും ആ സിനിമയെ കുറിച്ച് വാര്‍ത്തകള്‍ വരികയാണ്. ഒടുവില്‍ സത്യം വ്യക്തമാക്കി ഷാജി കൈലാസ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

“4 വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്ന മമ്മൂട്ടി – മോഹൻലാൽ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാർത്തകളും മീഡിയകളിൽ കാണുന്നു. ഇരുവരുടെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകൾ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത് ” ഷാജി കൈലാസ് പറഞ്ഞു.

മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങൾക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാൻ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകിൽ സദയം ഖേദിക്കുന്നു. അദ്ദേഹം കൂട്ടി ചേർത്തു.

തന്റെ ഫേസ്ബുക് കുറിപ്പിലാണ് ഷാജി കൈലാസ് പ്രതികരണം അറിയിച്ചത്.

ഷാജി കൈലാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

4 വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചിരുന്ന മമ്മൂട്ടി – മോഹൻലാൽ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാർത്തകളും മീഡിയകളിൽ കാണുന്നു. ഇരുവരുടെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കർ, രഞ്ജിത് എന്നിവരുടെ തിരക്കുകൾ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങൾക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാൻ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകിൽ സദയം ഖേദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍