മോഹന്‍ലാല്‍ തന്നെയാണ് ചിത്രം തന്റെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്
മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍ തന്നെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. മുംബൈയില്‍ ചിത്രീകരം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കഷേനില്‍ ആണ് ഇപ്പോള്‍ മോഹന്‍ലാല്‍ ഉള്ളത്. മൂണ്‍ഷൂട്ട് എന്റര്‍ടെന്‍മെന്ററിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. സാഹിസകരംഗങ്ങളും സംഘട്ടനങ്ങളും നിറഞ്ഞൊരു ചിത്രം ആയിരിക്കും ഇതെന്നും മോഹന്‍ലാല്‍ പറയുന്നു.