തന്റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കേസ് നല്‍കിയിരിക്കുകയാണ്
എം ടി വാസുദേവന്‍ നായരുടെ രചനയായ രണ്ടാംമൂഴം സിനിമയാകുമോയെന്ന കാര്യത്തില്‍ തനിക്കും ആശങ്കയുണ്ടെന്നു മോഹന്‍ലാല്‍. രണ്ടാമൂഴത്തില്‍ താന്‍ ഭീമനാകുമെന്ന വാര്‍ത്തയും മോഹന്‍ലാല്‍ നിഷേധിച്ചിരിക്കുകയാണ്. രണ്ടാമൂഴത്തില്‍ ഭീമനായി അഭിനയിക്കുമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് പല വാര്‍ത്തകളും വന്നിരുന്നതായും എന്നാല്‍ ചിത്രം യാഥാര്‍തഥ്യമാകുമോ എന്ന കാര്യത്തില്‍ മറ്റെല്ലാവരേയും പോലെ തനിക്കും ആശങ്കയുണ്ടെന്നാണ് മോഹന്‍ ലാല്‍ പറയുന്നത്. ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ ആയിരുന്നു രണ്ടാമൂഴവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പ്രതികരിച്ചത്. നേരത്തെ രണ്ടാംമൂഴം യാഥാര്‍ത്ഥ്യമാകുമെന്ന തരത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ വിവാദങ്ങളും കേസുമാണ് മോഹന്‍ലാലിനെ പുതിയൊരു നിലപാടിലേക്ക് കൊണ്ടെത്തിച്ചതെന്നു കരുതുന്നു.
എംടിയുടെ നോവലായ രണ്ടാമൂഴം ആയിരം കോടി മുതല്‍മുടക്കില്‍ പ്രഖ്യാപിച്ച സിനിമയായിരുന്നു. വ്യവസായി ബി ആര്‍ ഷെട്ടി നിര്‍മിക്കുന്ന ചിത്രം ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധാനം ചെയ്യുമെന്നറിയിച്ചിരുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പെട്ടെന്നാണ് വിവാദങ്ങളിലേക്ക് വീണത്. താന്‍ നല്‍കിയ സ്‌ക്രിപ്റ്റ് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയില്‍ കേസ് കൊടുത്തിരുന്നു. സംവിധാകന്‍ ശ്രീകുമാര്‍ മേനോന്‍ സമവായ ചര്‍ച്ചയുമായി എം ടിയെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. സ്‌ക്രിപ്റ്റ് തിരികെ വേണമെന്ന വാശിയിലാണ് എം ടി. അതേസമയം സിനിമ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് ശ്രീകുമാര്‍ മേനോന്‍ ഇപ്പോഴും പുലര്‍ത്തുന്നത്. ഇതിനിടയിലാണ് മോഹന്‍ലാലില്‍ നിന്നും ഇത്തരത്തില്‍ വാക്കുകള്‍ വന്നിരിക്കുന്നതെന്നത് രണ്ടാമൂഴത്തിന്റെ യാഥര്‍ത്ഥീകരണം കൂടുതല്‍ സംശയത്തിലാക്കിയിരിക്കുകയാണ്.