UPDATES

സിനിമാ വാര്‍ത്തകള്‍

‘ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണെന്ന് കരുതി ക്ഷമിക്കുക’, വിവാദ പരാമർശത്തിന് ക്ഷമാപണവുമായി മോഹൻലാൽ

ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാൻതക്കവണ്ണമുള്ള ഒരു മാനസികനിലയിൽ ആയിരുന്നില്ല

കന്യാസ്ത്രീ സമരത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറു ചോദ്യം ഉന്നയിച്ചു കുരുക്കിലായ നടൻ മോഹൻലാൽ ക്ഷമാപണവുമായി രംഗത്ത്. എൻ്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക, മോഹൻലാൽ പറഞ്ഞു. ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവർത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല തന്റെ മറുപടി എന്നും . നമ്മൾ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടിപറയേണ്ടതുമാണ് എന്ന ബോധ്യമുണ്ടെന്നും അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.

ലൈംഗികാതിക്രമ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചുളള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘നല്ലൊരു കാര്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങള്‍ ചോദിയ്ക്കാൻ എന്നായിരുന്നു’ സൂപ്പർ താരത്തിന്റെ മറു ചോദ്യം. കൊച്ചിയില്‍ പ്രളയദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ കൈമാറാന്‍ എത്തിയപ്പോഴായിരുന്നു കന്യാസ്ത്രീകളുടെ സമരം പൊതുവികാരമാണോ എന്ന് മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍ മറുചോദ്യം ഉന്നയിച്ചത്.

മോഹൻലാലിൻറെ പ്രതികരണത്തിന് പിന്നാലെ നവമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു, കന്യാസ്ത്രീ സമരത്തെ അവഹേളിക്കുന്ന ചോദ്യം ആണ് മോഹൻലാൽ ഉന്നയിച്ചതെന്ന് വിമർശനം ഉയർന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി തരാം നേരിട്ട് രംഗ പ്രവേശനം ചെയ്തത്.

എനിക്ക് നിങ്ങളുടെ മുഖം ഓർമ്മയില്ല. ശബ്ദം മാത്രമേ ഓർമ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എന്ന ആമുഖത്തോടെയാണ് ലാൽ കുറിപ്പ് ആരംഭിക്കുന്നത്.

Also Read: കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

“അച്ഛന്റെയും അമ്മയുടെയും പേരിൽ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ്‌ ആണ് “വിശ്വശാന്തി”. നിശബ്ദമായി പലകാര്യങ്ങളും ഞങ്ങൾ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഒരുപാട് സഹായങ്ങൾ ഞങ്ങൾ എത്തിച്ചു . ഇപ്പോഴും ആ പ്രവർത്തി തുടരുന്നു. അതിൻ്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങൾ ശനിയാഴ്ച കൊച്ചിയിലെ പോർട്ടിൽ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാൻ കൊച്ചിൻ പോർട്ടിൽ എത്തിയത്. ഞങ്ങൾ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവർത്തകർ വന്നത്. മാധ്യമപ്രവർത്തകരോട് ഞങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങൾ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.” മോഹൻലാൽ വിശദീകരിച്ചു.

എന്നാൽ കേരളം ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീർച്ചയായും ആ ചോദ്യം പ്രസക്തമാണെന്നും പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാൻതക്കവണ്ണമുള്ള ഒരു മാനസികനിലയിൽ ആയിരുന്നില്ല താനെന്നും ലാൽ പറഞ്ഞു.

ചോദ്യം ഉന്നയിച്ച മാതൃഭൂമി ലേഖകനോട് ഏതാണ് സ്ഥാപനം എന്ന് ചോദിച്ചപ്പോൾ മാതൃഭൂമി എന്ന് മറുപടി പറയുകയും ‘ ആ അത് കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്’ എന്ന് ഇന്നലെ മോഹൻലാൽ പറയുകയുണ്ടായി. ഈ ലേഖകനോട് സംസാരിക്കുന്ന രീതിയിൽ ആണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍