UPDATES

സിനിമാ വാര്‍ത്തകള്‍

പുലിമുരുകന് ശേഷം മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും വീണ്ടും ഒന്നിക്കുന്നു: പേരിടാത്ത ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി

ചിത്രത്തിന്റെ വിശേഷങ്ങള്‍ ടോമിച്ചന്‍ മുളകുപാടവും അരുണ്‍ഗോപിയും ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ ‘പുലിമുരുകന് ശേഷം’ മോഹൻലാലും ടോമിച്ചൻ മുളകുപാടവും അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ ടോമിച്ചന്‍ മുളകുപാടവും അരുണ്‍ഗോപിയും ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അരുണ്‍ഗോപിയുടെ ഫെയ്‌സ്ബുക് കുറിപ്പ് ഇപ്രകാരം -“മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. എനിക്കത് ലഭിച്ചിരിക്കുന്നു. അടുത്ത ചിത്രം അദ്ദേഹത്തിനൊപ്പമുള്ളതാണ്. ടോമിച്ചന്‍ മുളകുപാടവുമായി വീണ്ടുമൊന്നിക്കാന്‍ കഴിഞ്ഞതും വലിയ സന്തോഷമാണ്. ആന്റണി ചേട്ടനും നന്ദി പറയുന്നു. നോബിള്‍ ജേക്കബിനെക്കുടാതെ ഈ പ്രോജക്ടിനെക്കുറിച്ച് പറയാന്‍ പോലും സാധിക്കില്ല. എല്ലാവര്‍ക്കും നന്ദി”

അതെ സമയം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂർത്തിയായി. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം വൻമുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റർ ഹെയ്‍ന്‍ ആക്​ഷൻ കൈകാര്യം ചെയ്യുന്നു.

മോഹൻലാലാകട്ടെ ഒരു പിടി ചിത്രങ്ങൾ ഇതിനോടകം ചിത്രീകരണം പൂർത്തിയാക്കുകയും, കമ്മിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ആണ് മോഹൻലാലിൻറെ അടുത്ത റിലീസ് ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, സൂര്യയ്‌ക്കൊപ്പമുള്ള കെ വി ആനന്ദിന്റെ തമിഴ് ചിത്രം, അറബിക്കടലിന്റെ സിംഹം, ബിഗ് ബ്രദര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

മുളകുപാടം ഫിലിംസ് മോഹൻലാലിന് വേണ്ടി നിർമിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും വരാനിരിക്കുന്ന അരുൺ ഗോപി ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍