UPDATES

സിനിമാ വാര്‍ത്തകള്‍

#മീ ടൂ: ലൈംഗികചൂഷണവും മോശം പെരുമാറ്റവും – സംവിധായകന്‍ ജയിംസ് ടൊബാക്കിനെതിരെ ജൂലിയന്‍ മൂര്‍ അടക്കം 200ലേറെ സ്ത്രീകള്‍

സിനിമയില്‍ റോള്‍ ഓഫര്‍ ചെയ്താണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം. എന്നാല്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന ഒരു സ്ത്രീയെ പോലും തനിക്കറിയില്ലെന്ന് പറഞ്ഞ ടൊബാക്ക് ഇത് നിഷേധിച്ചു.

സംവിധായകന്‍ സംവിധായകന്‍ ജയിംസ് ടൊബാക്കിനെതിരെ ലൈംഗികപീഡന ആരോപണവുമായി 200ലേറെ സ്ത്രീകള്‍ രംഗത്ത്. ജയിംസ് ടൊബാക് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച 38 സ്ത്രീകള്‍ രംഗത്ത് വന്നത് ലോസ് ഏഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്. സിനിമയില്‍ റോള്‍ ഓഫര്‍ ചെയ്താണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം. എന്നാല്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന ഒരു സ്ത്രീയെ പോലും തനിക്കറിയില്ലെന്ന് പറഞ്ഞ ടൊബാക്ക് ഇത് നിഷേധിച്ചു. കഴിഞ്ഞ 22 വര്‍ഷമായി ഇത്തരം അതിക്രമങ്ങള്‍ കാട്ടാന്‍ ഞാന്‍ അശക്തനാണ്. താന്‍ പ്രമേഹരോഗിയും ഹൃദ്രോഗിയുമാണെന്നും ആരോഗ്യനില മോശമായ തനിക്ക് സ്ത്രീകള്‍ ആരോപിക്കുന്ന തരത്തില്‍ ലൈംഗികപീഡനം നടത്താനാവില്ലെന്നും ജയിംസ് ടൊബാക് പറയുന്നു.

എന്നാല്‍ ഇപ്പോള്‍ പരാതികളുമായെത്തിയ സ്ത്രീകള്‍ പറയുന്ന അതേ രീതിയില്‍ 1980കളില്‍ ടൊബാക് തന്നെ സമീപിച്ചിട്ടുണ്ടെന്ന് ജൂലിയന്‍ മൂര്‍ പറയുന്നു. എന്‍ബിസി ടുഡേ ചാനല്‍ അവതാരക നടാലി മൊറേല്‍സും ജയിംസ് ടൊബാക്കിനെതിരെ രംഗത്ത് വന്നു. ടൊബാക് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയുമായി 15ഓളം സ്ത്രീകള്‍ രംഗത്തുവന്നിട്ടുള്ളതായി ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി സംവിധായകന്‍ ജയിംസ് ഗുണ്‍ പറഞ്ഞു. ടൊബാക്കിനെ അടുപ്പിക്കരുതെന്ന് പെണ്‍സുഹൃത്തുക്കളോട് പറയാറുണ്ടെന്നും ജയിംസ് ഗുണ്‍ പറഞ്ഞു.

ജയിംസ് കാന്‍ അഭിനയിച്ച ദ ഗാംബ്ലര്‍ എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തെന്ന നിലയില്‍ ജയിംസ് ടൊബാക്കിന്റെ തുടക്കം. 1992ല്‍ ബഗ്‌സി എന്ന് ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. പിന്നീട് ടു ഗേള്‍സ് ആന്‍ഡ് എ ഗയ്, ദ പിക് അപ്പ് ആര്‍ട്ടിസ്റ്റ്, ദ പ്രൈവറ്റ് ലൈഫ് ഓഫ് എ മോഡേണ്‍ വുമണ്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരെ ലൈംഗിക പീഡന ആരോപണവുമായി നടിമാരടക്കം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട 50ലധികം സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നു. ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും മോശം പെരുമാറ്റങ്ങളും തുറന്നുപറയാനും അവയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായി നടി അലീസ മിലാനോ തുടങ്ങിവച്ച #Me too കാമ്പെയിന്‍ ആഗോളതരത്തില്‍ വലിയ പ്രചാരം നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍