UPDATES

സിനിമാ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ, കാജൽ അഗർവാൾ : ഇന്ത്യന്‍- 2ല്‍ കമല്‍ ഹാസനൊപ്പം വമ്പൻ താരനിര

ചിത്രത്തില്‍ കമല്‍ഹാസന് നായികയായി കാജല്‍ അഗര്‍വാള്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

കമല്‍ഹാസന്റെ ഹിറ്റ് ചിത്രം ഇന്ത്യന്‍ 2 അണിയറയിലൊരുങ്ങുകയാണ്. ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ ഹാസനൊപ്പം നടന്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. ദുല്‍ഖറിനെ കൂടാതെ ചിമ്പു, കാജല്‍ അഗ്ഗര്‍വാള്‍ എന്നിവരും ഉണ്ടാവും. അജയ് ദേവ്ഗണ്‍, നയന്‍താര എന്നിവരും അണി ചേരുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ ആദ്യ ഭാഗം പുറത്തിറങ്ങിയത് 1996ലാണ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം രവി വര്‍മ്മനുമാണ്. ഹൈദരാബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. തമിഴിന് പുറമെ തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഈ വര്‍ഷം ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപോര്‍ട്ട്.

വായേയ് മൂടി പേസവും, ഓ കാതല്‍ കണ്മണി, സോളോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന ദുല്‍ഖറിന്റെ തമിഴ് ചിത്രമാണ് ഇന്ത്യന്‍ 2. അടുത്തിടെ കര്‍വാനിലൂടെ ബോളിവുഡിലെത്തിയ ദുല്‍ഖര്‍, സോയ ഫാക്ടറിലും നായക കഥാപാത്രമാണ്. പറവക്ക് ശേഷം ഒരു എമണ്ടന്‍ പ്രേമ കഥ, സുകുമാര കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്നിവ ദുല്‍ഖറിന്റെ പുറത്തിറങ്ങാനുള്ള മലയാള ചിത്രങ്ങളാണ്.

ചിത്രത്തില്‍ കമല്‍ഹാസന് നായികയായി കാജല്‍ അഗര്‍വാള്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.  ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സില്‍ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയോടെയാണ് അവസാനിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. വമ്പന്‍ പേക്ഷക പ്രതികരണമാണ് ഫസ്റ്റ് ലുക്കിന് കിട്ടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍