UPDATES

സിനിമാ വാര്‍ത്തകള്‍

കുട്ടികളുടെ ഹീറോയാകാന്‍ ശക്തിമാന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്

1997 മുതല്‍ 2005 വരെ ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ ശ്രദ്ധനേടിയ ശക്തിമാന്‍ 520 ഭാഗങ്ങളായി ദൂരദര്‍ശനിലാണ് അവതരിപ്പിച്ചത്

കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ ആകര്‍ഷിച്ച സൂപ്പര്‍ ഹീറോ ശക്തിമാന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നു. 1997 മുതല്‍ 2005 വരെ ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ ശ്രദ്ധനേടിയ ശക്തിമാന്‍ 520 ഭാഗങ്ങളായി ദൂരദര്‍ശനിലാണ് അവതരിപ്പിച്ചത്. ശേഷം അനിമേഷന്‍ രൂപത്തിലും ശക്തിമാന്‍ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ബോളിവുഡ് നടന്‍ മുഖേഷ് ഖന്നയായിരുന്നു ശക്തിമാനായി ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചത്. മുഖേഷ് ഖന്ന തന്നെയാണ് ശക്തിമാന്‍ സിനിമയിലും അഭിനയിക്കുന്നത്. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ മുഖേഷ് ഖന്ന തന്നെയാണ് ഇക്കാര്യങ്ങളെല്ലാം അറിയിച്ചത്.

പുതിയ കാലഘട്ടത്തിലേക്ക് ചെറിയ മാറ്റങ്ങള്‍ ഉള്‍കൊള്ളിച്ചാകും ശക്തിമാനെ അണിയിച്ചൊരുക്കുക. വിദേശ നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്നാണ് സിനിമ ഒരുക്കുന്നതെന്ന് മുഖേഷ് ഖന്ന പറയുന്നു. ടെലിവിഷന്‍ പരമ്പരയില്‍ ഒരുക്കിയ സാങ്കേതീക വിദ്യകളില്‍ നിന്ന് ഒരു പടി കയറി മികച്ച രീതിയിലാണ് ശക്തിമാനെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കയെന്നും കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ ആകര്‍ഷിക്കത്തക്ക വിധമായിരിക്കും കഥ അവതരിപ്പിക്കുകയെന്നും മുഖേഷ് ഖന്ന പറയുന്നു.

”ശക്തിമാന്‍ സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്നെ ശക്തിമാനായാണ് എല്ലാവരും കാണുന്നത്, എവിടെ ചെന്നാലും ശക്തിമാനെ കുറിച്ച് പറയാത്തവരില്ല. തന്റെ അഭിനയ ജീവിതത്തിലെ ശക്തമായ കഥാപാത്രമായിരുന്നു ശക്തിമാന്‍.” അതുകൊണ്ട് തന്നെയാണ് ശക്തിമാന്‍ സിനിമയാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും മുഖേഷ് ഖന്ന പറഞ്ഞു.

ബോളിവുഡിലൂടെ അഭിനയ രംഗത്ത് എത്തിയ മുഖേഷ് ഖന്ന ടെലിവിഷനിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. മഹാഭാരത പരമ്പരയിലെ ഭീഷ്മ പിതാമഹന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് ശക്തിമാനിലൂടെ താരം ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമായത്. 150 സിനിമകളിലും ഇരുപതിലധികം പരമ്പരകളിലും അഭിനയിച്ചു. രാജാധിരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സുഹൃത്തിന്റെ വേഷത്തിലെത്തിയ മുഖേഷ് മലയാള സിനിമയിലും സാധിധ്യം അറിയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ ക്യാമ്പയിനുകളില്‍ സജീവമാണ്. സാമൂഹ്യ പ്രവര്‍ത്തനത്തിലാണ് താത്പര്യം എങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയാറല്ലെന്നും മുഖേഷ് ഖന്ന പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍