UPDATES

സിനിമ

റോഷ്നി ദിനകര്‍/ അഭിമുഖം: ചീത്തവിളിക്കാരും ഭീഷണിക്കാരും ഒതുങ്ങി; മൈ സ്റ്റോറിയ്ക്കിപ്പോള്‍ നല്ല അഭിപ്രായം

ഞാനൊരു സ്ത്രീയാണ്, എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍. ഇപ്പോഴും ഞാന്‍ അതിനുവേണ്ടി പോരാടുകയാണ്

അനു ചന്ദ്ര

അനു ചന്ദ്ര

റിലീസിംഗിനു മുന്‍പേ തന്നെ സമൂഹ മാധ്യമങ്ങളില്‍ വന്‍ ആക്രമണത്തിന് വിധേയമായ സിനിമയാണ് മൈ സ്റ്റോറി. റിലീസിന് ശേഷവും വിവാദങ്ങള്‍ക്കു മാറ്റമില്ലെന്നതു വേറെ കാര്യം. എന്നാല്‍ ഈ വിവാദങ്ങള്‍ക്കെല്ലാം മുന്‍പില്‍ മുട്ടുമടക്കാന്‍ തയ്യാറാവാതെ സൈബര്‍ കേന്ദ്രങ്ങളിലെ ഒളിയാക്രമണങ്ങള്‍ക്ക് ശക്തമായി പോരാടി കൊണ്ടുതന്നെ തന്റെ സിനിമ തിയേറ്ററുകളില്‍ രണ്ടാം വാരത്തിലേക്ക്, കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായിക റോഷ്നി ദിനകര്‍. സിനിമാമേഖലയിലെ കോസ്റ്റ്യൂം ഡിസൈനറില്‍ നിന്ന് മൈ സ്റ്റോറിയിലൂടെ സംവിധായകയായി മാറിയ റോഷ്‌നി ദിനകര്‍ കൂടുതല്‍ വിശേഷങ്ങള്‍ അഴിമുഖത്തോട് പങ്കു വെക്കുന്നു.

ബോധപൂര്‍വം സിനിമയെ പരാജയപ്പെടുത്തുവാനുള്ള ചിലരുടെ ശ്രമങ്ങളില്‍ നിന്നും വ്യത്യസ്തമായി സിനിമ റിലീസായി ഒരാഴ്ച കഴിയുമ്പോള്‍ പ്രതികരണങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായതായി തോന്നുന്നുണ്ടോ?

തീര്‍ച്ചയായും. നിങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയ ഒന്നെടുത്തു നോക്കൂ, ചിത്രം കണ്ട ആളുകള്‍ എന്താണ് പറയുന്നത് എന്നൊന്നു നോക്കൂ. അതില്‍നിന്നും മനസ്സിലാകാവുന്നതെ ഉള്ളൂ നിലവില്‍ എന്ത് മാറ്റം സംഭവിച്ചു എന്നത്. Now i am very happy. ആളുകള്‍ മൈ സ്റ്റോറി കണ്ടിട്ട് അതിനെ പറ്റി റിവ്യൂസ് എഴുതുന്നുണ്ട്. കാണാതെ റിവ്യൂ എഴുതിയ നിരവധി ആളുകള്‍ക്കും അപ്പുറത്താണ് ഇപ്പോള്‍ ഈ സിനിമ കണ്ടിട്ട് റിവ്യൂ എഴുതുന്ന ആളുകളുടെ എണ്ണം. എന്തായാലും അന്ന് ഞാന്‍ മിണ്ടാതെ ഇരുന്നിട്ട് അയ്യോ എന്റെ പടം ഇങ്ങനെയായെന്നും പറഞ്ഞു കരഞ്ഞു ഇരുന്നിരുന്നെങ്കില്‍ ഇപ്പോഴത്തെ സന്തോഷ നിമിഷങ്ങള്‍ ഒരിക്കലും എനിക്ക് അനുഭവിക്കാന്‍ പറ്റില്ലായിരുന്നു. ഇപ്പൊ ആളുകള്‍ നമ്മുടെ പടത്തെ കുറിച്ചും വര്‍ക്കിനെ കുറിച്ചുമെല്ലാം അഭിനന്ദിച്ചു കൊണ്ട് എഴുതുന്നുണ്ട്. അതു പോലെ ദുബായ്, അമേരിക്ക തുടങ്ങി പുറം രാജ്യത്തുള്ള എല്ലാവര്‍ക്കും ഈ പടം ഇഷ്ടപ്പെടുന്നുണ്ട്.

തുടക്കത്തില്‍ അനുഭവിച്ചിരുന്ന ചീത്തവിളിയും ഭീഷണികളും ഇപ്പോഴും താങ്കള്‍ക്കെതിരെ ഉണ്ടോ?

ഇപ്പോള്‍ അതെല്ലാം വളരെ കുറഞ്ഞു. ഇത്തരത്തില്‍ ചീത്തവിളിക്കുന്നവരുടെയും ഭീഷണിപ്പെടുത്തുന്നവരുടെയും പ്രധാന അജണ്ട എന്നത് തന്നെ പടത്തിനെ തകര്‍ക്കുക എന്നതാണ്. അതിനെതിരെ ഞാന്‍ മുമ്പോട്ട് പോയി കഴിഞ്ഞപ്പോള്‍ അവര്‍ ഒതുങ്ങി.

സിനിമ ഇപ്പോഴും തിയേറ്ററുകളില്‍ സജീവമാണ്. പാര്‍വതി- പൃഥ്വിരാജ് ഇനിയും പ്രതികരിച്ചില്ലേ?

ഇല്ല.

പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിമന്‍ ഇന്‍ സിനിമാ കലക്ടീവിന് ഇടപെടാന്‍ സാധിക്കില്ലെന്ന സജിതാ മഠത്തിലിന്റെ മറുപടിയെ കുറിച്ച്?

ആ സംഘടന സ്ത്രീപക്ഷം ആയി നില്‍ക്കുന്ന ഒരു സംഘടനയാണ്. നോക്കൂ ഞാനും ഒരു സ്ത്രീ അല്ലെ, ഞാന്‍ തീര്‍ച്ചയായും ഒരു വനിതാ സംവിധായക അല്ലെ, അതില്‍ നിന്നു തന്നെ വ്യക്തമല്ലേ ഞാനെന്തു കൊണ്ട് അവര്‍ക്കു മുമ്പില്‍ ചെന്നു എന്നത്. പിന്നെ 100% റിസ്‌ക്ക് എടുത്ത് പോര്‍ച്ചുഗലിലെ 13 സ്ഥലങ്ങളില്‍ പോയി 18 കോടി മുടക്കി ഷൂട്ട് ചെയ്ത ചിത്രമാണ് ഇത്. ജോര്‍ജിയ, സ്പെയിന്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍. ആ പ്രയത്‌നത്തെ വെറുതെയങ്ങ് തള്ളിക്കളയാന്‍ എനിക്കും സാധിക്കില്ലല്ലോ.

ഒരു നവാഗത സംവിധായിക എന്ന നിലയ്ക്ക് വലിയ താരങ്ങളെ വച്ച് സിനിമയെടുക്കുക എന്നതും ബുദ്ധിമുട്ടല്ലേ?

അതൊക്കെ വാസ്തവം തന്നെയാണ്. ഞാന്‍ തിരക്കഥ എഴുതി പൂര്‍ത്തീകരിച്ച ശേഷം പൃഥ്വിരാജിനോട് പോയി കഥ പറയുകയുണ്ടായി. പൃഥ്വി ചെയ്യാമെന്ന് ഏല്‍ക്കുകയും ചെയ്തു. പിന്നെ പുതിയതായി വരുന്ന ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളവും സിനിമ എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തനെയാണ്. അവരോടെനിക്ക് എപ്പോഴും പറയാണുള്ളത് never forget your dreams. സ്വപ്നങ്ങള്‍ മറക്കരുത്. stand by your product. നിങ്ങള്‍ നിങ്ങളുടെ പ്രൊഡക്റ്റിന്റെ കൂടെ നില്‍ക്കണം. ഈ ലോകത്ത് ആരതിന്റെ കൂടെ നിന്നാലും ഇല്ലെങ്കിലും നിങ്ങള്‍ അതിന്റെ കൂടെ നില്‍ക്കണം. കാരണം നിങ്ങളാണ് അതിന് അച്ഛനും അമ്മയുമെല്ലാം. അതിനെ വിട്ടുകളിക്കരുത്. നമ്മള്‍ അതിനെ സ്‌നേഹിക്കുമ്പോള്‍ അത് തിരിച്ചു നമ്മളെ സ്‌നേഹിക്കും. നമ്മള് അതിന്റെ കൂടെ നില്‍ക്കണം അതിന് അന്യായമായി എന്തെങ്കിലും വരുകയാണെങ്കില്‍ അതുകണ്ട് നില്‍ക്കരുത്, പകരം പ്രതികരിക്കണം. അതിന് വേണ്ടി പോരാടുക തന്നെ വേണം. തീര്‍ച്ചയായും ആ പോരാട്ടത്തിന്റെ ഫലം എന്നു പറയുന്നത് നിങ്ങള്‍ക്കും അതിനും ഗുണമായി തീരുകയെയുള്ളു.


കോസ്റ്റ്യൂം ഡിസൈനര്‍, സംവിധായക.. നിലവില്‍ താങ്കളെ തൃപ്തിപ്പെടുത്തുന്നത് ഇതില്‍ ഏതാണ്?

കോസ്റ്റ്യൂം ആയാലും ഡയറക്ഷന്‍ ആയാലും അത് രണ്ടും ക്രിയേറ്റീവ് സൈഡ് ആണ്. ക്രിയേറ്റിവ് ആയിട്ടുള്ള എന്തും ദൈവികമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഇവയൊക്കെ നിലനില്‍ക്കുന്ന പരിസരത്ത് ഏത് വിധത്തില്‍ ഞാന്‍ എന്ന വ്യക്തി ഉണ്ടെങ്കിലും ഞാന്‍ ഹാപ്പിയാണ്.

സിനിമാ മേഖലയില്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളെന്ന നിലയില്‍ ഏത് സംഘടനയുടെ ഭാഗമാകാനാണ് സാധ്യത?

ഞാന്‍ ഈ സംഘടനകള്‍ ഒന്നും കണ്ടിട്ടല്ല സിനിമയിലേക്ക് വന്നത്. എന്റെ യാത്രകളിലൊക്കെ ഞാനൊറ്റയ്ക്കാണ്. അവനവന്റെ ജീവിതത്തില്‍ യാത്രകള്‍ക്ക് ഇടയില്‍ ആളുകള്‍ വരും പോകും. അവര്‍ ഇടയ്ക്ക് കയറി വരും, കുറച്ചുകാലം കൂടെയുണ്ടാകും, ഇടക്ക് വെച്ച് വീണ്ടും ഇറങ്ങിപ്പോകും. നമ്മള്‍ ജീവിച്ചു ഒരുപാട് പ്രായമായി കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അയ്യോ ഞാന്‍ ഇങ്ങനെയാണോ ജീവിച്ചത് എന്ന് തോന്നിക്കഴിഞ്ഞാല്‍ ആ നിമിഷമാണ് നരകം എന്നു കരുതുന്ന ആളാണ് ഞാന്‍.

അപ്പോള്‍ ഇവിടെ വരുന്ന കലാകാരന്മാര്‍ക്ക് സംഘടന അത്യാവശ്യമല്ലെന്നാണോ പറഞ്ഞു വരുന്നത്?

സംഘടനകള്‍ തീര്‍ച്ചയായും ആവശ്യമാണ്. അങ്ങോട്ടുമിങ്ങോട്ടും ഒക്കെ കൂടെ നില്‍ക്കാനായിട്ടു വളരെ ആവശ്യമാണ്. പക്ഷെ നമ്മള്‍ നമ്മളെത്തന്നെ നിലനിര്‍ത്തുക എന്നുള്ളതാണ് ഏറ്റവും വലിയ സത്യം. നമ്മള് എപ്പോഴും എല്ലാ കാര്യത്തിനും ആശ്രിതരായി കഴിഞ്ഞാല്‍ നമുക്ക് നിരാശയാകും ഫലം. നമ്മള്‍ നമ്മുടെ കാര്യം ചെയ്യുക. കൂടെ നിക്കാന്‍ ആളുണ്ടാകുമ്പോള്‍ അതും നല്ലത്.

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകമായി മൈ സ്റ്റോറിയുടെ ടിക്കറ്റ് നിരക്ക് കുറച്ചതിനു പുറകിലെ കാരണം?

നമ്മള്‍ പുതിയതായി അനൌണ്‍സ് ചെയ്ത കാര്യമാണ് കുടുംബശ്രീ സ്ത്രീകള്‍ക്ക് പടം കാണാന്‍ പോകുമ്പോള്‍ അവര്‍ അവരുടെ കാര്‍ഡ് കൊടുക്കുകയാണെങ്കില്‍ അവര്‍ക്ക് നിലവിലെ ടിക്കറ്റ് നിരക്കില്‍ നിന്നും 20 രൂപ കുറച്ചു നല്കുമെന്നത്. കാരണം ഞാന്‍ അവരുമായി ചേര്‍ന്ന് ഒരു പ്രോഗ്രാം ചെയ്യാനായി സ്റ്റേറ്റ് ഗവര്‍ണമെന്റിന്റെ അപ്പ്രൂവല്‍ വാങ്ങിയതായിരുന്നു മുന്‍പ്. My story- Untold storys എന്ന ഒരു സംഭവം. സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ക്കിടയില്‍ തന്നെ ഒത്തിരി heroic ആയി ജീവിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട്. നമ്മളറിയാത്ത നിരവധി പേര്‍. അവര്‍ അത് ചെയ്യുന്നത് നാട്ടുകാരുടെ പബ്ലിസിറ്റി കിട്ടാനോ ഫെമിനിസം കാണിക്കാനോ ഒന്നുമല്ല. നിലനില്പിന് വേണ്ടിയാണ്. അങ്ങനെ നിലനില്‍പ്പിനുവേണ്ടി ഒത്തിരി കഷ്ടപ്പെട്ട് ജീവിക്കുന്ന, ജീവിതത്തില്‍ വിജയിച്ച ഒരുപാട് സ്ത്രീകളുണ്ട്. പ്രത്യേകിച്ചും കുടുംബശ്രീയില്‍. ഗവര്‍ണമെന്റിന്റെ ഭയങ്കര സക്സസ് aaya പദ്ധതി ആണ് ഇത്. പക്ഷെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടയില്‍ ആ പ്രോജക്ട് ചെയ്യാന്‍ സാധിച്ചില്ല. മുന്‍കൂട്ടി എല്ലാം പ്ലാന്‍ ചെയ്തിട്ടും അതിനുള്ള അനുമതി നേടിയിട്ടും പ്രതീക്ഷിച്ച സമയത്ത് നമുക്ക് ചെയ്യാന്‍ സാധിച്ചില്ല. ഇത്തരം സ്ത്രീകളുടെ കഥകള്‍ പറയാന്‍ ഉള്ള ഒരു പ്ലാറ്റ്ഫോം വേണം, അവരെ introduce ചെയ്യണം എന്നതൊക്കെ ആയിരുന്നു ലക്ഷ്യം. കാരണം ഇനി വരുന്ന തലമുറ അറിയണം ഇപ്പോള്‍ പറയുന്ന ഫെമിനിസം എന്ന ചിന്ത ഒരു wrong concept ആണ് എന്നത്. സാധാരണമായ ജീവിതം അസാധാരണമാക്കിയ സ്ത്രീകള്‍ ഇല്ലേ. അതാണ് ഫെമിനിസം. ഇതെല്ലാം ഉള്‍പ്പെടുത്തി ഈ പ്രോഗ്രാം ചെയ്ത് അതിന്റെ കൂടെ കുടുബശ്രീ സ്ത്രീകള്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ ആയിരുന്നു പ്ലാന്‍. പക്ഷെ നടന്നില്ല. അതുകൊണ്ട് ഇപ്പോള്‍ ടിക്കറ്റ് നിരക്ക് കുറച്ചു കൊടുക്കുന്നു. പിന്നെ ഞാനൊരു സ്ത്രീയാണ്, എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍. ഇപ്പോഴും ഞാന്‍ അതിനുവേണ്ടി പോരാടുകയാണ്.

മൈ സ്റ്റോറി; പാര്‍വതി, യു ആര്‍ സിംപ്ലി ബ്രില്ല്യന്റ്, റോഷ്നിയും

വരും പ്രൊജക്ടുകള്‍?

‘യൂ’, ‘മെറ്റമോര്‍ഫിസിസ്’ ഇത് രണ്ടുമാണ് പുതിയ സിനിമകള്‍. ഇതിന്റെ ആര്‍ട്ടിസ്റ്റ് തുടങ്ങി മറ്റു കാര്യങ്ങള്‍ ഒന്നും പറയാന്‍ ആയിട്ടില്ല. സമയമാകുമ്പോള്‍ അനൌണ്‍സ് ചെയ്യും. പിന്നെ എന്റെ ബാനറില്‍, പ്രൊഡക്ഷനില്‍ പുതിയ സിനിമ ഉടന്‍ തുടങ്ങും. അത് സംവിധാനം ചെയ്യുന്നത് വിപിന്‍ പ്രഭാകര്‍ ആണ്. ഹരി നാരായണന്‍ എഴുതുന്ന തിരകഥയും. സുരാജ് വെഞ്ഞാറമൂട്, തമിഴ് നിന്നു പ്രശസ്തനായ ഒരു നടന്‍ എന്നിവരാണ് അഭിനയിക്കുന്നത്.

 

രാമലീലയ്ക്ക് വേണ്ടി കൈകൊട്ടിയവര്‍ മൈ സ്റ്റോറിയെ കൂകി തോല്‍പ്പിക്കുമ്പോള്‍; എവിടെപ്പോയി അധ്വാനവര്‍ഗ്ഗ സിദ്ധാന്തക്കാര്‍?

മൈ സ്റ്റോറി; ഒരു അര്‍ബന്‍ റൊമാന്റിക് കോമഡി; വീണ്ടും വിസ്മയിപ്പിച്ച് പാര്‍വതി

 

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍