UPDATES

സിനിമാ വാര്‍ത്തകള്‍

‘മേരാ നാം ഷാജി’ : വീണ്ടും ഗുണ്ടയായി ബിജു മേനോൻ, സംവിധാനം നാദിർഷ

ബി രാകേഷ് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ 16 ന് ആരംഭിക്കും

അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധായണം ചെയ്യുന്ന പുതിയ ചിത്രം ആണ് ‘മേരാ നാം ഷാജി’. മൂന്നു ഗുണ്ടകളുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞു പോകുന്ന ചിത്രത്തിൽ തിരുവനന്തപുരത്തു നിന്നുമുള്ള ഗുണ്ടയായി ബൈജുവും, എറണാകുളത്തും നിന്നുമുള്ള ഗുണ്ടയായി ബിജു മേനോനും, കോഴിക്കോട് നിന്നുമുള്ള ഗുണ്ടയായി ആസിഫ് അലിയും അഭിനയിക്കുന്നു.

ബി രാകേഷ് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ 16 ന് ആരംഭിക്കും . നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനുമുണ്ട്. തന്റെ ആദ്യ തമിഴ് ചിത്രം അജിത് ഫ്രം അറുപ്പുക്കോട്ടൈ പൂര്‍ത്തിയാക്കിയ നാദിര്‍ഷ ദിലീപുമൊന്നിച് ഒരു ചിത്രം ചെയ്യുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ആ ചിത്രം ഇനിയും വൈകും എന്നാണ് റിപ്പോട്ടുകൾ.

അതെ സമയം ബിജു മേനോൻ ഗുണ്ടാ റോളിലെത്തിയ പടയോട്ടം എന്ന ചിത്രത്തിന്റെ വൻ വിജയം ‘മേരാ നാം ഷാജി’ യിലും ആവർത്തിക്കാം എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. വെള്ളിമൂങ്ങക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘ആദ്യരാത്രി’ ആണ് ബിജു മേനോന്റെ പുതിയ ചിത്രം.ആസിഫ് അലി നേരത്തെ അമർ അക്ബർ ആന്റണിയിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍