UPDATES

സിനിമ

ഇസ്രയേലുകാരിയായ നടാലി പോര്‍ട്ട്മാനില്‍ നിന്ന് അമിതാഭ് ബച്ചന് പഠിക്കാനുള്ള ഇസ്രേയേല്‍ പാഠങ്ങള്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ചിരിച്ചുനിന്ന് ഫോട്ടോയെടുത്ത ബോളിവുഡിലെ താരങ്ങള്‍ക്ക് – അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, കരണ്‍ ജോഹര്‍, മധൂര്‍ ഭണ്ഡാര്‍കര്‍, ഇംതിയാസ് അലി തുടങ്ങി അഭിനേതാക്കളും സംവിധായകരുമായ വ്യക്തികള്‍ക്ക് നടാലി പോര്‍ട്ട്മാന്റെ ആര്‍ജ്ജവമുള്ള നിലപാടില്‍ നിന്ന് ചിലതൊക്കെ പഠിക്കാനുണ്ട്.

പലസ്തീന്‍ ജേണലിസ്റ്റ് അടക്കമുള്ളവര്‍ കൊല്ലപ്പെട്ട ഇസ്രയേലിന്‍റെ ആക്രമണത്തില്‍ പ്രതിഷേധിച്ച്, ജെറുസലേമില്‍ നടക്കാനിരുന്ന ജെനസിസ് പ്രസ് പുരസ്‌കാര ദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തിരുമാനിച്ചിരിക്കുകയാണ് ഹോളിവുഡ് നടി നടാലി പോര്‍ട്ട്മാന്‍. യുഎസ്-ഇസ്രയേല്‍ ഇരട്ട പൗരത്വമുള്ള, ഇസ്രയേല്‍ വംശജയായ നടാലി പോര്‍ട്ട്മാന്റെ തീരുമാനം വലിയ വാര്‍ത്തയായിട്ടുണ്ട്. അതേസമയം നടാലി പോര്‍ട്ട്മാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ സാംസ്‌കാരിക മന്ത്രി മിറി റെഗേവ് രംഗത്തെത്തി. Boycott, Divestment and Sanctions എന്ന പേരിലുള്ള ഇസ്രയേലിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനും ഇസ്രയേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനും രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്താനും ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനത്തില്‍ കെണിയില്‍ വീണിരിക്കുകയാണ് നടാലി എന്ന് ഇസ്രയേല്‍ മന്ത്രി അഭിപ്രായപ്പെട്ടു. ജൂണില്‍ നടത്താനുദ്ദേശിച്ചിരിക്കുന്ന പുരസ്‌കാര ചടങ്ങ് റദ്ദാക്കുമെന്നാണ് നടാലിയുടെ തീരുമാനം അറിഞ്ഞതിന് പിന്നാലെ സംഘാടകര്‍ പറയുന്നത്.

പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ യാസര്‍ മുര്‍താജയും കുട്ടികളടക്കമുള്ളവര്‍ ഇസ്രയേലിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് നടാലി പോര്‍ട്ട്മാന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഏതായാലും ഇന്ത്യ സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ചിരിച്ചുനിന്ന് ഫോട്ടോയെടുത്ത ബോളിവുഡിലെ താരങ്ങള്‍ക്ക് – അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, കരണ്‍ ജോഹര്‍, മധൂര്‍ ഭണ്ഡാര്‍കര്‍, ഇംതിയാസ് അലി തുടങ്ങി അഭിനേതാക്കളും സംവിധായകരുമായ വ്യക്തികള്‍ക്ക് നടാലി പോര്‍ട്ട്മാന്റെ ആര്‍ജ്ജവമുള്ള നിലപാടില്‍ നിന്ന് ചിലതൊക്കെ പഠിക്കാനുണ്ട്. പലസ്തീനില്‍ കൂട്ടക്കൊല നടത്തുന്ന രാജ്യത്തിന്റെ ഭരണാധികാരിക്കൊപ്പമാണ് ഇവര്‍ സന്തോഷം പങ്കിട്ടത്. ഇവിടെയാണ് ഇസ്രയേലുകാരിയായ നടാലി പോര്‍ട്മാനില്‍ നിന്ന്് മാനവികതയുടെയും നീതിബോധത്തിന്റേയും പാഠങ്ങള്‍ ഇവര്‍ക്ക് പഠിക്കാനുണ്ട് എന്ന് പറയുന്നത്.

പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തന്നതിനും ലക്ഷ്യമിട്ടെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായ ബച്ചന്‍ ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണം എന്നാണ് റിപ്പോര്‍ട്ടറോട് ആവശ്യപ്പെട്ടത്.

വായനയ്ക്ക്: https://goo.gl/kiLCGJ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍