UPDATES

സിനിമ

ആദ്യമായി പൊലീസ് സ്റ്റേഷനില്‍ കയറിയതിന് ഫഹദിന് കിട്ടിയ ദേശീയ അവാര്‍ഡ്

കേരളത്തില്‍ ജനിച്ചത് കൊണ്ട് മാത്രമാണ് ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയത്

Avatar

വീണ

65-മത് ദേശീയ പുരസ്‌കാര നിറവിലാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മികച്ച തിരക്കഥാകൃത്ത് മികച്ച സഹനടന്‍ എന്നിവയ്ക്ക് പുറമെ ഇത്തവണത്തെ മികച്ച മലയാള ചിത്രം കൂടിയാകുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രത്തിന്റെ തിരക്കഥയ്‌ക്കൊപ്പം അഭിനേതാക്കളുടെ പ്രകടനത്തെ പ്രശംസിച്ച ജൂറി സമിതി ഫഹദ് ഫാസിലിന്റെ അഭിനയ പാടവത്തെ പ്രത്യേകമായി അഭിനന്ദിച്ചു.

പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ ദിലീഷ് പോത്തനും ഫഹദും കോട്ടയത്ത് അമല്‍ നീരദ് ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു. പുരസ്‌കാര നേട്ടത്തില്‍ സന്തോഷമെന്നായിരുന്നു ഫഹദ് ഫാസിലിന്റെ ആദ്യ പ്രതികരണം. അവാര്‍ഡ് ഒരിക്കലും പ്രതീക്ഷിച്ചതല്ല, നേട്ടങ്ങള്‍ പ്രതീക്ഷിച്ചല്ല ഒന്നും ചെയ്യുന്നതും. എങ്കിലും ചിത്രം അംഗീകരിക്കപ്പെടുമെന്ന് കരുതിയിരുന്നു. അഭിനയിച്ചതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കൂടിയായിരുന്നു തൊണ്ടിമുതലിലേത്. കാരണം, ഒരു ചിത്രം ചെയ്യുമ്പോള്‍ അതിന്റെ ഭൂമിക വളരെ പ്രധാനമാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ പോലീസ് സ്‌റ്റേഷനായിരുന്നു. പക്ഷെ തൊണ്ടിമുതലിലെ കഥാപാത്രത്തിന് വളരെ പരിചിതമായ ഒരു സ്ഥലമാവണം പൊലീസ് സ്‌റ്റേഷന്‍. അതാണ് പോത്തന്‍( ദിലീഷ് പോത്തന്‍) എന്നോട് ആവശ്യപ്പെട്ടതും. ദിലീഷ് എന്നോട് പറഞ്ഞത് എപ്പോഴും പൊലീസ് സ്റ്റേഷനില്‍ കേറുന്ന ഒരാളുടേത് പോലെ ആയിരിക്കണം മാനറിസങ്ങള്‍ എന്നായിരുന്നു. ഞാനാണെങ്കില്‍ ജീവിതത്തില്‍ അതുവരെ പൊലീസ് സ്റ്റേഷന്റെ അകം കണ്ടിരുന്നില്ല.

മച്ചാനേ, ആ കള്ളന്റെ വേഷം മച്ചാന് ചെയ്തുകൂടേ?


കേരളത്തില്‍ ജനിച്ചത് കൊണ്ട് മാത്രമാണ് ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയത്. പക്ഷെ ചിത്രത്തിന്റെ വാണിജ്യ വിജയത്തെപ്പറ്റി ആദ്യം ചില ആശങ്കകള്‍ ഉണ്ടായിരുന്നു. എന്റെ അഭിരുചിക്ക് അനുസരിച്ചുള്ള ചിത്രങ്ങള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊരു സംശയമുണ്ടായിരുന്നു. ഏതായാലും ഇപ്പോള്‍ സന്തോഷമുണ്ട്. അമലിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. അമലിന്റെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലായ്‌പ്പോഴും നേട്ടങ്ങള്‍ ഉണ്ടാവാറുണ്ട് . ആദ്യം ഇയ്യോബിന്റെ പുസ്തകം ചെയ്യുമ്പോഴാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്.

പുരസ്‌കാരനേട്ടം ലൊക്കേഷനില്‍വച്ച് കേക്ക് മുറിച്ചാണ് ഫഹദ് ആഘോഷിച്ചത്. നസ്രിയയും ലൊക്കേഷനിലെത്തിയിരുന്നു.

പോത്തേട്ടന്‍ ശരിക്കും സൂപ്പറാ…രണ്ട് സിനിമകള്‍ക്കും ദേശീയ പുരസ്‌കാരങ്ങള്‍

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍