സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇത് മൂന്നാം തവണയാണ് സല്‍മാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 253.25 കോടിയാണ് സല്‍മാന്റെ വരുമാനം.
തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ മാറിയ നയന്‍താര ദക്ഷിണേന്ത്യന്‍ നടിമാരില്‍ ഫോബ്‌സ് പട്ടികയില്‍ ഇടം നേടുന്ന ആദ്യ താരമായി മാറി. 100 പേര്‍ അടങ്ങുന്ന അതിസമ്പന്നരുടെ പട്ടികയില്‍ 69-ാം സ്ഥാനത്താണ് നയന്‍താര. 15.17 കോടി രൂപയാണ് നയന്‍താരയുടെ വാര്‍ഷിക വരുമാനം.
സല്‍മാന്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. ഇത് മൂന്നാം തവണയാണ് സല്‍മാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 253.25 കോടിയാണ് സല്‍മാന്റെ വരുമാനം. സിനിമ, ടിവി റിയാലിറ്റി ഷോ, പരസ്യം എന്നിവയില്‍നിന്നുമാണ് താരത്തിന്റെ വരുമാനം. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വിരാട് കോഹ്ലിയാണ്. 228.09 കോടിയാണ് കോഹ്ലിയുടെ സമ്പാദ്യം. 185 കോടി വരുമാനമുള്ള അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ദീപിക 11-ാം സ്ഥാനത്തായിരുന്ന ദീപിക പദുക്കോണ്‍ ഇത്തവണ നാലാം (112.8 കോടി) സ്ഥാനം കരസ്ഥമാക്കി. എംഎസ്‌ധോണി (101.77 കോടി) ആണ് അഞ്ചാം സ്ഥാനത്ത്.
തമിഴകത്തുനിന്നും എ.ആര്‍.റഹ്മാന്‍ (11), രജനീകാന്ത് (14), വിജയ് (26), വിക്രം (29), സൂര്യ (34), വിജയ് സേതുപതി (34), ധനുഷ് (53), കമല്‍ഹാസന്‍ (71) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍. മലയാളത്തില്‍നിന്നും മമ്മൂട്ടി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. 18 കോടിയുമായി പട്ടികയില്‍ 49-ാം സ്ഥാനത്താണ് മമ്മൂട്ടി.
തെലുങ്കില്‍നിന്ന് റാം ചരണ്‍ (72), വിജയ് ദേവര്‍ഗോണ്ഡ (73), പവന്‍ കല്ല്യാണ്‍ (24), ജൂനിയര്‍ എന്‍ടിആര്‍ (28), മഹേഷ് ബാബു (33),നാഗാര്‍ജുന (36), അല്ലു അര്‍ജുന്‍ (64) എന്നിവര്‍ പട്ടികയില്‍ ഇടം നേടി. കന്നടസിനിമയില്‍നിന്ന് കോരട്ടല ശിവ (39) മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. കായികലോകത്തുനിന്ന് കോഹ്ലിയെ കൂടാതെ പിവി സിന്ധു (20), രവിചന്ദ്രന്‍ അശ്വിന്‍ (44) എന്നിവരും പട്ടികയില്‍ സ്ഥാനമുറപ്പിച്ചു.