UPDATES

സിനിമാ വാര്‍ത്തകള്‍

ആറ്റ്ലിയുടെ വിജയ് ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നായിക

2009ല്‍ പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന് ചിത്രത്തിലാണ് വിജയും നയന്‍താരയും ഇതിന് മുമ്പ് ഒന്നിച്ചത്.

കോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും   വിജയും ഒന്നിക്കുന്നു. അറ്റ്ലി സംവിധാനം ചെയ്യുന്ന ദളപതി 63 എന്ന് പേര് നല്‍കിയിരക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍  ക്രിയേറ്റീവ് പ്രൊഡ്യൂസറായ അര്‍ച്ചന കല്‍പാത്തി ട്വിറ്ററില്‍ പങ്കുവെച്ചു. ഒരു നായിക കരുത്തും ചുറുചുറുക്കുമുള്ളവളായിരിക്കണം. സിനിമയുടെ കഥയ്ക്ക് ശക്തി പകരുന്നവളായിരിക്കണം. ദളപതി 63 ല്‍ അഭിനയിക്കാന്‍ നയന്‍താര തയ്യാറായ കാര്യം ഞാന്‍ നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഒരുപാട് നാളുകള്‍ക്കു ശേഷം വിജയും നയന്‍താരയും ഒന്നിക്കുന്നതില്‍ ആരാധകരെപ്പോലെ ഞാനും സന്തോഷവതിയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ അര്‍ച്ചന കല്‍പാത്തി ട്വീറ്റ് ചെയ്തു.

2009ല്‍ പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന് ചിത്രത്തിലാണ് വിജയും നയന്‍താരയും ഇതിന് മുമ്പ് ഒന്നിച്ചത്. സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞയാഴ്ച ചെന്നൈയില്‍ വച്ചു നടന്നിരുന്നു. 2019 ജനുവരിയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രം വിജയുടെ 63ാം സിനിമ കൂടിയാണ്. ചിത്രത്തില്‍ ഛായാഗ്രഹണം ചെയ്യുന്നത് ജി.കെ വിഷ്ണുവാണ്, കലാ സംവിധാനം മുധുരാജ്, എഡിറ്റര്‍ റൂബര്‍ എല്‍ ആന്റണി, എ.ആര്‍ റഹ്മാന്‍ ചിത്രത്തിന് സംഗീതം നല്‍കും. വിജയ്-അറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന മൂന്നാമത്തെ സിനിമയാണിത്. മുമ്പ് തെറി, മെര്‍സല്‍ എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. നയന്‍താരയും അറ്റ്്ലിയും ഒരുമിച്ച് പ്രവര്‍ത്തിച്ച രാജാ റാണിയും വലിയ ഹിറ്റായിരുന്നു. നയന്‍താരയുടെ ഏറ്റവും ഒടുവിലത്തെ സിനിമയായ ഇമയ്ക്കാ നൊടികള്‍ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍