UPDATES

സിനിമാ വാര്‍ത്തകള്‍

വില്ലന് മാധ്യമങ്ങള്‍ വില്ലനാകുന്നുവെന്നു ഉണ്ണികൃഷ്ണന്‍; പണം നല്‍കാത്തതിനാല്‍ മോശം റിവ്യു എഴുതുന്നുവെന്ന് ആരോപണം

നിങ്ങള്‍ ഞങ്ങള്‍ക്കു പണം തരൂ, ഞങ്ങള്‍ നിങ്ങളുടെ സിനിമയെ പുകഴ്ത്താം എന്ന രീതിയില്‍ സിനിമ വിമര്‍ശനം അധഃപതിച്ചെന്നും ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍ നായകനായി താന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന ചിത്രത്തെ മനഃപൂര്‍വം തകര്‍ക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ആരോപണം. തന്റെ എഫ് ബി പേജില്‍ ലൈവില്‍ സിനിമയെക്കുറിച്ചു സംസാരിക്കുമ്പോഴാണ് മാധ്യമങ്ങള്‍ സിനിമയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം സംവിധായകന്‍ ഉയര്‍ത്തുന്നത്. നിരൂപകരും വിമര്‍ശകരും കലുഷിതമായ ഒരന്തരീക്ഷത്തിലേക്ക് സിനിമയെ എത്തിച്ചിരിക്കുകയാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഏറ്റവും ഉത്തരവാദിത്വത്തോടു കൂടിയും ഏറ്റവും വസ്തുനിഷ്ഠവുമായി നടത്തേണ്ട ഒരു പ്രവര്‍ത്തനമാണ് വിമര്‍ശനം. നിര്‍ഭാഗ്യവശാല്‍ ഏറ്റവും വിശ്വാസ്യതയുണ്ടെന്നു നമ്മള്‍ കരുതുന്ന പ്രസിദ്ധീകരണങ്ങളും പത്രങ്ങളും പോലും റിവ്യുവിനെ വെറും പെയ്ഡ് റിവ്യു ആയാണ് കാണുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്കു പണം തരൂ, ഞങ്ങള്‍ നിങ്ങളുടെ സിനിമയെ പുകഴ്ത്താം എന്ന രീതിയില്‍ സിനിമ വിമര്‍ശനം അധഃപതിച്ചിരിക്കുന്നു. ഈ അധഃപതനത്തിന്റെ ഒരുപാട് മാതൃകകള്‍ ഈ രണ്ടു ദിവസത്തിനകം നിങ്ങള്‍ കണ്ടിരിക്കണം. അത്തരം മാതൃകകളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ട് ഈ സിനിമ കാണണം; ഉണ്ണികൃഷ്ണന്റെ വാക്കുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍