UPDATES

സിനിമാ വാര്‍ത്തകള്‍

‘ഗാന്ധിയിലെ ജിന്ന’, പരസ്യരംഗത്തെ അതികായന്‍; അലീഖ് പദംസി അന്തരിച്ചു

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയില്‍ മുഹമ്മദ് അലി ജിന്നയുടെ വേഷം ശ്രദ്ധേയമായിരുന്നു.

നടനും പരസ്യ രംഗത്തെ അതികായനുമായ അലീഖ് പദംസി അന്തരിച്ചു. 90 വയസായിരുന്നു. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയില്‍ മുഹമ്മദ് അലി ജിന്നയുടെ വേഷം ശ്രദ്ധേയമായിരുന്നു. സിനിമകളിലും നാടക രംഗത്തും സജീവമായിരുന്നു അലീഖ് പദംസി. ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍, തുഗ്ലക്, എവിറ്റ എന്നീ നാടകങ്ങള്‍ ശ്രദ്ധേയമാണ്. ഏഴാം വയസില്‍ മെര്‍ച്ചന്റ് ഓഫ് വെനീസില്‍ അഭിനയിച്ചതിലൂടെ നാടക രംഗത്തെത്തി.

മുംബയ് സെന്റ് സേവ്യേഴ്‌സ് കോളേജിലായിരുന്നു വിദ്യാഭ്യാസം. ആഡ് എജന്‍സിയായ ലിന്റാസിന്റെ തലവനായിരുന്നു. ബജാജ്, ലക്‌സ്, കാമസൂത്ര തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ലിറില്‍ ഗേള്‍, അലീഖ് പദംസിയുടെ സൃഷ്ടിയായിരുന്നു. 2000ല്‍ പദ്മശ്രീ പുരസ്‌കാരം നേടി. സംഗീത് നാടക് അക്കാഡമി അവാര്‍ഡും ടാഗോര്‍ രത്‌ന അവാര്‍ഡും നേടി. A Double life (പെന്‍ഗ്വിന്‍) ആണ് ആത്മകഥ.

ഗാന്ധി (1982) സിനിമയില്‍ നിന്ന് ഒരു രംഗം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍