UPDATES

സിനിമാ വാര്‍ത്തകള്‍

‘കുടിയൻമാരുടെ വെള്ളമിറങ്ങുന്നതു പോലെയാണ്, മഴവെള്ളം ഇറങ്ങിയാൽ ആര്‍ക്കും പഴയതൊന്നും ഓർമ കാണില്ല’: ധർമജൻ

പ്രളയം വരുമ്പോൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. പക്ഷേ, പിന്നെ കാര്യങ്ങൾ മാറും.

പ്രളയ ദുരിതം നേരിട്ട് അനുഭവിച്ച വ്യക്തിയാണ് സിനിമാ താരം ധർമജൻ ബോൾഗാട്ടി. കഴിഞ്ഞ പ്രളയകാലത്ത് എറണാകുളത്തെ ധർമജന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. എന്നാൽ ഇത്തവണ ഈ വർഷം അതുണ്ടായില്ല. അതിന്റെ ആശ്വാസത്തിലാണ് താരം. കൂടെ പുറത്ത് വരുന്ന ദുരിതങ്ങളെ കുറിച്ചും നന്മകളെ കുറിച്ചുമുള്ള വാർത്തകളെ പറ്റിയും സംസാരിക്കുകയാണ് ധർമജൻ.

വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ, ജാതി, മത, രാഷ്ട്രീയ വകതിരിവുകൾക്കു മീതേ മലയാളക്കര ഒരേ മനസ്സോടെ ഹസജീവികൾക്കു വേണ്ടി മനസ്സർപ്പിച്ചിരിക്കുന്ന ദിവസങ്ങളാണ് ഇപ്പോൾ. എന്നാൽ മലയാളികൾ എല്ലാം പെട്ടെന്ന് മറക്കുന്നവരാണെന്നാണ് ധർമജന്റെ നിലപാട്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധർമജന്റെ പ്രതികരണം.

പ്രളയം വരുമ്പോൾ എല്ലാവരും ഒന്നാണ് ദൈവത്തിന്റെ മക്കളാണ് സ്നേഹമാണ്. എന്നാൽ അധികം താമസിയാതെ പഴയതിലേക്കു തന്നെയല്ലേ മടങ്ങുക. മദ്യപാനികളുടെ ലഹരി ഇറങ്ങും പോലെയാണതെന്നും ധർമജൻ പറയുന്നു. ‘കുടിയൻമാരുടെ വെള്ളമിറങ്ങുന്നതു പോലെ. മഴവെള്ളം ഇറങ്ങിക്കഴിയുമ്പോൾ പഴയതൊന്നും ആർക്കും ഓർമ കാണില്ല. അതാണ് തമാശ. വെള്ളം ഉള്ള സമയത്ത് ചെയ്തതൊന്നും മനസ്സിൻ നിന്നു മാഞ്ഞു പോയതു പോലെയായിരിക്കും പിന്നീടുള്ള പ്രവർത്തനങ്ങൾ.

അതു ശരിക്കും സങ്കടമാണ്- ധർമജന്‍ പറയുന്നു. പ്രളയം വരുമ്പോൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. പക്ഷേ, പിന്നെ കാര്യങ്ങൾ മാറും. രാഷ്ട്രീയക്കാർ തമ്മിലടി, മതങ്ങൾ തമ്മിലടി, മതങ്ങൾക്കുള്ളിൽ ജാതികൾ തമ്മിലടി ഒക്കെ തിരിച്ചു വരും. അവൻ നായര്, ഇവൻ ഈഴവൻ, മറ്റവൻ പുലയൻ എന്നൊക്കെ വീണ്ടും ചേരിതിരിക്കും. നമ്മള്‍ കാണുന്നത് അതാണല്ലോ.’

എന്നാൽ മലയാളിയായതു ഒരു പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ടെന്നും ധർമജൻ പറയുന്നു. കുറേ പേരെങ്കിലും ഈ നൻമ മനസ്സിൽ കാത്തു സൂക്ഷിക്കും എന്നു പ്രതീക്ഷിക്കാം. അവരെങ്കിലും തിരികെ പഴയതിലേക്കു പോകാതിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇത്തവണ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറച്ചും ധർമജൻ പറയുന്നുണ്ട്.ഇപ്പോൾ അഭിനയിക്കുന്ന ‘ധമാക്ക’യുടെ അണിയറ പ്രവർത്തകരും സുഹൃത്തുക്കളും തൃശൂർ പ്രസ്ക്ലബും ചേർന്ന് 6 ലക്ഷം രൂപയുടെ സാധനങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലേക്ക് നൽകിയെന്നും തന്റെ ‘ധർമൂസ് ഫിഷ് ഹബി’ന്റെ പതിനൊന്നു ഷോപ്പുകളിലും കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ധർമജൻ പറയുന്നു കഴിഞ്ഞ പ്രാവശ്യം ഞാനും പിഷാരടിയുമൊക്കെ ചേർന്ന് ധാരാളം സഹായങ്ങൾ പലയിടങ്ങളിലായി എത്തിച്ചിരുന്നു. കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇപ്രാവശ്യവും അതിനു കുറവു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍