മത്സരാര്‍ത്ഥികളില്‍ നിന്നും മാനസിക പീഡനം നേരിടേണ്ടി വന്നപ്പോള്‍ കമലഹാസന്‍ മൗനം പാലിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
കമല്‍ഹാസനെതിരെ മാനസിക പീഡനത്തിന് പരാതി നല്‍കി നടി മധുമിത. ബിഗ് ബോസ് മൂന്നാം സീസണിലെ മുന്‍ താരം കൂടിയാണ് മധുമിത.
ചെന്നൈ നസ്രത്ത്‌പേട്ട് പോലീസ് സ്‌റ്റേഷനിലാണ് മധുമിത പരാതി നല്‍കിയിരിക്കുന്നത്. കമലഹാസനു പുറമെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കമലഹാസനും മത്സരാര്‍ത്ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചു എന്നതാണ് പരാതി. മത്സരാര്‍ത്ഥികളില്‍ നിന്നും മാനസിക പീഡനം നേരിടേണ്ടി വന്നപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ചത് ബിഗ് ബോസിലെ നിയമങ്ങള്‍ക്ക് എതിരാണെന്നു പറഞ്ഞ് മധുമിതയെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത് ആഗസ്റ്റ് 17 നായിരുന്നു. സ്റ്റാര്‍ ഗ്രൂപ്പിന്റെ തമിഴ് ചാനലായ വിജയിലാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്.
Read More :ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ നായിക തൃഷയെന്ന് റിപ്പോര്‍ട്ട്