UPDATES

സിനിമാ വാര്‍ത്തകള്‍

ഫഹദിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം, 2 വര്‍ഷം എടുത്ത് പൂര്‍ത്തിയായ ട്രാന്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്.

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ഡിസംബറില്‍ ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരിലെത്തും. ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള സിനിമയാണിത്. 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. വിവിധ ഗെറ്റപ്പുകള്‍ക്ക് വേണ്ടിയായിരുന്നു ഷെഡ്യൂളുകള്‍. വരത്തന്‍, അതിരന്‍, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ ഫഹദ് ട്രാന്‍സ് ഷെഡ്യൂള്‍ ബ്രേക്കില്‍ പൂര്‍ത്തിയാക്കി.

സെപ്തംബര്‍ ആദ്യവാരം ആംസ്റ്റര്‍ഡാമില്‍ ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി പാക്കപ്പ് ആയതായി ഫഹദ് പോസ്റ്റ് ചെയ്തിരുന്നു.
ഫഹദിനൊപ്പം വിനായകന്‍, ദിലീഷ് പോത്തന്‍, നസ്രിയാ നസീം, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് ,ശ്രീനാഥ് ഭാസി, ആഷിക് അബു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ ഒരു പ്രധാന റോളിലെത്തുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. അമല്‍ നീരദ് ആണ് ഛായാഗ്രഹണം.

അഞ്ച് സുന്ദരികള്‍ സീരീസിലെ ആമി എന്ന ചെറുസിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായനാക്കി അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൈക്കഡലിക് അന്തരീക്ഷത്തില്‍ ഫഹദ് ഫാസില്‍ കഥാപാത്രം നില്‍ക്കുന്ന ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്ക്. കേരളത്തിലും തമിഴ്‌നാട്ടിലും മുംബൈയിലും ആംസ്റ്റര്‍ഡാമിലുമായാണ് സിനിമ ചിത്രീകരിച്ചത്. ഫഹദിന്റെ കഥാപാത്രത്തെ സംബന്ധിച്ചോ പ്രമേയത്തെക്കുറിച്ചോ സൂചനകള്‍ പുറത്തുവിടാതെയായിരുന്നു ചിത്രീകരണം.

Read More : സാഹോയ്ക്കായി തകര്‍ത്തത് 37കാറുകള്‍; എല്ലാം സാബു സിറിള്‍ പ്രത്യേകം നിര്‍മ്മിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍