UPDATES

സിനിമാ വാര്‍ത്തകള്‍

ബാഹുബലി പ്രഭാസിന്റെയും അനുഷ്‌കയുടെയും ഒരുമിച്ചുള്ള അടുത്ത ചിത്രം ‘ഭഗമതി’

ചിത്രത്തില്‍ മലയാളിതാരങ്ങളായ ഉണ്ണിമുകുന്ദനും, ആശ ശരത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്

അനുഷ്‌ക ഷെട്ടി വാള്‍ എടുത്താല്‍ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് തെന്നിന്ത്യന്‍ സിനിമക്കാരുടെ ഇടയില്‍ മുമ്പെ തന്നെ ഒരു വിശ്വാസമുണ്ട്. അതിന് കൂടുതല്‍ ബലം നല്‍കുന്നതാണ് അനുഷ്‌കയുടെ അരുന്ധതിയും, രുദ്രമ ദേവി, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍. ഇപ്പോള്‍ വന്നിരിക്കുന്ന പുതിയ വിശ്വാസം അനുഷ്‌ക ബാബുബലി നായകന്‍ പ്രഭാസ് ജോടികള്‍ അഭിനയിക്കുന്ന ചിത്രവും ശ്രദ്ധ നേടുമെന്നാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു കഴിഞ്ഞു.

അനുഷ്‌കയെ കേന്ദ്രകഥാപാത്രമാക്കി പുതിയകാല ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം ഒരുങ്ങുന്നുവെന്നാണ് വാര്‍ത്ത. ചിത്രത്തില്‍ ചെറുതാണെങ്കിലും നിര്‍ണായകമായ ഒരു കഥാപാത്രമായി പ്രഭാസ് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കുന്നത്. ‘ഭഗമതി’യെന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രഭാസിന്റെ സുഹൃത്തുകളും കൂടിയായ പ്രമോദ് ഉപ്പലപാട്ടിയും വി.വംശി കൃഷ്ണ റെഡ്ഢീയുമാണ്. പ്രഭാസ് താല്‍പര്യമെടുത്ത് അനുഷ്‌കയെ കൊണ്ട് ചിത്രത്തിന് ഔദ്യോഗികമായി ഒപ്പുവെപ്പിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് അശോകാണ്‌. 2017-ല്‍ തന്നെ ഭഗമതി റിലീസിനെത്തുമെന്നാണ് കരുതുന്നത്. പ്രഭാസിനെയും അനുഷ്‌കയെയും കൂടാതെ ആദി പിണിസെറ്റി, മലയാളിതാരങ്ങളായ ഉണ്ണിമുകുന്ദനും, ആശ ശരത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍