UPDATES

സിനിമാ വാര്‍ത്തകള്‍

എമ്പുരാനു മുന്‍പ് പൃഥ്വിരാജും മുരളിഗോപിയും ഒന്നിക്കുന്നു

രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനു മുന്‍പ് മുരളി ഗോപിയുടെ തിരക്കഥയില്‍ അഭിനയിക്കാനൊരുങ്ങി പൃഥ്വിരാജ്. രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. കമ്മാര സംഭവത്തിനു ശേഷം മുരളിഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ഇത്.

ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതത്തിനു ശേഷമായിരിക്കും പൃഥ്വിരാജ് ഈ സിനിമയില്‍ അഭിനയിക്കുക എന്ന് ദ ക്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു. മുരളി ഗോപിയുടെ തിരക്കഥയെഴുത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അടുത്തവര്‍ഷം മാര്‍ച്ചിനുശേഷമായിരിക്കും സിനിമയുടെ ചിത്രീകരണം.

രതീഷ് അമ്പാട്ടിന്റെ ഈ സിനിമയ്ക്കുശേഷമായിരിക്കും ലൂസിഫറിന്റെ രണ്ടാം പതിപ്പായ എമ്പുരാനിലേക്ക് പൃഥ്വിരാജും മുരളി ഗോപിയും കടക്കുക.

Read More : എനിക്ക് ഹാപ്പി ഹവേഴ്സ് നിർമ്മിച്ച ‘തമാശ’ കാണണം; നിര്‍മ്മാതാകൾക്ക് തമിഴ് നാട് സ്വദേശി ഹരീഷിന്റെ കത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍