UPDATES

സിനിമാ വാര്‍ത്തകള്‍

“സയന്‍സ് വിരുദ്ധത പ്രചരിപ്പിക്കുന്നു”: രജനികാന്തിന്റെ 2.0 സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത് എന്ന് ആവശ്യം

മൊബൈല്‍ ഫോണുകള്‍ക്കും ടവറുകള്‍ക്കും മൊബൈല്‍ സേവനങ്ങള്‍ക്കുമെല്ലാമെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ് 2.0 എന്ന് സിഒഎഐ പരാതിയില്‍ ആരോപിക്കുന്നു.

രജനികാന്ത് – ശങ്കര്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമ 2.0 രണ്ട് ദിവസത്തിനകം റിലീസ് ചെയ്യാനിരിക്കെ, ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് സിനിമയ്‌ക്കെതിരെ പരാതി. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് (സിഒഎഐ) ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി സെന്‍സര്‍ ബോര്‍ഡിനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും പരാതി നല്‍കിയത്. മൊബൈല്‍ ഫോണുകള്‍ക്കും ടവറുകള്‍ക്കും മൊബൈല്‍ സേവനങ്ങള്‍ക്കുമെല്ലാമെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണ് 2.0 എന്ന് സിഒഎഐ പരാതിയില്‍ ആരോപിക്കുന്നു.

സിനിമയ്ക്ക് നല്‍കിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ടീസറും ട്രെയ്‌ലറും പ്രൊമോഷണല്‍ വീഡിയോയും അനുവദിക്കരുതെന്നും പരാതിയില്‍ തീര്‍പ്പാകുന്നത് വരെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത് എന്നും സിഒഎഐ കത്തില്‍ ആവശ്യപ്പെടുന്നു. പല തീയറ്ററുകളിലും സിനിമയുടെ അഡ്്്വാന്‍സ് ബുക്കിംഗ് തീര്‍ന്നിരിക്കുന്നു.

അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. അമി ജാക്‌സണ്‍ അടക്കമുള്ളവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിട്ടി എന്ന റോബോട്ട് ആയും വസീഗരന്‍ എന്ന ശാസ്ത്രജ്ഞനായും രജിനികാന്ത് ഇരട്ട വേഷങ്ങളില്‍ അഭിനയിച്ച, ഐശ്വര്യ റായ് നായകനായ എന്തിരന്‍ സിനിമയുടെ രണ്ടാം ഭാഗമാണിത്. എആര്‍ റഹ്മാനാണ് 2.0ന്റേയും സംഗീതമൊരുക്കിയിരിക്കുന്നത്.

രജനികാന്തിന്റെ 2.0 10000 സ്‌ക്രിനുകളില്‍ പ്രദര്‍ശനത്തിനെത്തും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍