UPDATES

സിനിമാ വാര്‍ത്തകള്‍

സംവിധായകര്‍ മാത്രം അഭിനയിക്കുന്ന ഇന്ത്യയിലെ ആദ്യ സിനിമ മലയാളത്തില്‍ ഒരുങ്ങുന്നു!

ചിത്രത്തില്‍ പുതിയ തലമുറയിലെയും പഴയ തലമുറയിലെയും പ്രശസ്ത സംവിധായകരാണ് അഭിനയിക്കുന്നത്

മലയാള സിനിമയില്‍ സംവിധായകര്‍ മാത്രം അഭിനയിക്കുന്ന ഒരു സിനിമ ഒരുങ്ങുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രഥമ സംരംഭം. ‘ബാവുട്ടിയുടെ നാമത്തില്‍’എന്ന മമ്മുട്ടി ചിത്രത്തിനു ശേഷം പ്രശസ്ത സംവിധായകന്‍ ജി. എസ്.വിജയന്‍ അണിയിച്ചൊരുക്കുന്ന സിനിമക്ക് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്‌ സംവിധായകന്‍ എസ് എല്‍ പുരം ജയസൂര്യയാണ്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥന്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നതും എസ് എല്‍ പുരം ജയസൂര്യയാണ്.

വെറുമൊരു കൗതുകത്തിനപ്പുറം മലയാള സിനിമയില്‍ അഭിനയത്തികവുള്ള ഒരുപാട് സംവിധായകര്‍ ഇനിയും ഉണ്ട് എന്ന തിരിച്ചറിവാണ് ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന ഇങ്ങനെ ഒരു പ്രോജെക്ടിന് രൂപം കൊടുക്കാനുള്ള കാരണം.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന സിനിമയില്‍ പുതിയ തലമുറയിലെയും പഴയതലമുറയിലെയും പ്രശസ്ത സംവിധായകരായ ജൂഡ് ആന്റണി, ദിലീഷ് പോത്തന്‍, ലാല്‍, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, പി ബാലചന്ദ്രന്‍, ലാല്‍ ജോസ്, ജോയ് മാത്യു, ഷാജി കൈലാസ്, വൈശാഖന്‍, കെ മധു, മേജര്‍ രവി, ജോഷിമാത്യു, ബോബന്‍ സാമുവല്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ സംവിധായകരും സംവിധാന സഹായികളും കഥാപാത്രങ്ങളായി വെള്ളിത്തി രയിലെത്തുന്നു.

ഈ ഡിസംബര്‍ അവസാനം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍