UPDATES

സിനിമാ വാര്‍ത്തകള്‍

ലൂസിഫറില്‍ അങ്ങനൊരു അതിഥിയില്ല, വ്യാജ വാര്‍ത്തകളിലൂടെ പ്രേക്ഷകരെ അപമാനിക്കരുത്: മുരളി ഗോപി

ഇത്തരം വാര്‍ത്തകളും തെറ്റായതയും ഹൈപ്പുള്ളതുമായ പ്രചാരണ രീതിയും സിനിമയുടെ കാഴ്ചാനുഭവത്തെ നശിപ്പിക്കും എന്ന് മുരളി ഗോപി അഭിപ്രായപ്പെടുന്നു.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് സിനിമയുടെ തിരക്കഥാകൃത്തായ നടന്‍ മുരളി ഗോപിയുടെ അഭ്യര്‍ത്ഥന. ലൂസിഫറില്‍ ഒരു high profile അതിഥി താരമുണ്ട് എന്നതടക്കമുള്ള വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതായി പറയുന്ന മുരളി ഗോപി, ഇത്തരം വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് സിനിമ പ്രേക്ഷകരെ അപമാനിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇത്തരം വാര്‍ത്തകളും തെറ്റായതയും ഹൈപ്പുള്ളതുമായ പ്രചാരണ രീതിയും സിനിമയുടെ കാഴ്ചാനുഭവത്തെ നശിപ്പിക്കും എന്ന് മുരളി ഗോപി അഭിപ്രായപ്പെടുന്നു. ഒടിയന്‍ സിനിമയ്ക്ക് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ അടക്കമുള്ള നല്‍കിയിരുന്ന ഹൈ വോള്‍ട്ടേജ് കാംപെയിന്‍, സിനിമ തീയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ അവരുടെ പ്രതീക്ഷ തകര്‍ക്കും വിധമാണ് വന്നതെന്ന് വിലയിരുത്തലും ചര്‍ച്ചകളും ശക്തമാണ്. ഈ സാഹചര്യത്തിലാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ലൂസിഫറിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയ സുഹൃത്തുക്കളെ,

”ലൂസിഫര്‍” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങള്‍ പടച്ചിറക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകള്‍ (വീണ്ടും) ശ്രദ്ധയില്‍ പെട്ടു. ഇതില്‍ (ഞങ്ങള്‍ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ ”കണ്ടെത്തല്‍”. ഇത് ഒരുപാട് ഷെയര്‍ ചെയ്തു പടര്‍ത്തുന്നതായും കാണുന്നു.

ഇത്തരം ”വാര്‍ത്ത”കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നത്. ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങള്‍ ഇത് പടച്ചിറക്കുന്നതും. സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക എന്നല്ലാതെ അതിനു മുന്‍പ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ ഒരു യഥാര്‍ഥ സിനിമാപ്രേമി ആണെങ്കില്‍, ഇത്തരം നിരുത്തരവാദപരമായ ”വാര്‍ത്തകള്‍” ഷെയര്‍ ചെയ്യാതെയുമിരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍