UPDATES

സിനിമാ വാര്‍ത്തകള്‍

“ഹലോ ബ്രദര്‍” – ന്യൂസിലാന്‍ഡ് ഭീകരാക്രമണം പ്രമേയമാക്കി സിനിമ വരുന്നു; സംവിധാനം ഈജീപ്റ്റില്‍ നിന്നുള്ള മോയസ് മസൂദ്

ഓസ്‌ട്രേലിയന്‍ ഭീകരനായ കൊലയാളി തോക്കുമായി പള്ളിക്കകത്തേയ്ക്ക് കടന്നപ്പോള്‍ ഇരയായ 71 കാരന്‍ ഹാതി മുഹമ്മഗ് ദൗദ് നബിയുടെ വാക്കുകളാണ് ഹലോ, ബ്രദര്‍.

ന്യൂസിലാന്റ് തലസ്ഥാനം ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണം പ്രമേയമാക്കി സിനിമ വരുന്നു. ഈജീപ്റ്റില്‍ നിന്നുള്ള മോയസ് മസൂദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹലോ ബ്രദര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ന്യൂസ് വെബ്‌സൈറ്റ് ആയ വെറൈറ്റി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഓസ്‌ട്രേലിയന്‍ ഭീകരനായ കൊലയാളി തോക്കുമായി പള്ളിക്കകത്തേയ്ക്ക് കടന്നപ്പോള്‍ ഇരയായ 71 കാരന്‍ ഹാതി മുഹമ്മഗ് ദൗദ് നബിയുടെ വാക്കുകളാണ് ഹലോ, ബ്രദര്‍.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കില്‍ മാത്രം 42 പേര്‍ കൊല്ലപ്പെട്ടിരുന്നു. മൊത്തം 51 പേരും. അഫ്ഗാനിസ്താനില്‍ നിന്ന് ജീവന്‍ രക്ഷിക്കുന്നതിനായി പലായനം ചെയ്യുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് പ്രധാന കഥാപാത്രങ്ങള്‍. കാന്‍ ചലച്ചിത്ര മേളയുടെ വേദിയിലാണ് മോയസ് മസൂദ് പുതിയ സിനിമ പ്രഖ്യാപിച്ചത്.

മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ക്ലാഷ് എന്ന ഈജീപ്ഷ്യന്‍ സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളാണ് മോയസ് മസൂദ്. ഈജീപ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരായ ജനകീയ കലാപമായിരുന്നു ക്ലാഷ് സിനിമയുടെ പ്രമേയം. ക്ലാഷ് 2016ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് സെക്ഷനിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സംവിധായകന്‍ എന്നതിന് പുറമെ അക്കാഡമീഷ്യനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമാണ് മോയസ് മസൂദ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍