UPDATES

സിനിമാ വാര്‍ത്തകള്‍

ഷാരൂഖ് ഖാന്റെ ‘സീറോ’ സിനിമയുടെ സെറ്റില്‍ തീ പിടിത്തം

തീ പിടിത്തമുണ്ടായ സമയം ഷാരൂഖ് ഖാന്‍ സെറ്റിലുണ്ടായിരുന്നു.

ഷാരൂഖ് ഖാന്‍ നായകനാകുന്ന ആനന്ദ് എല്‍ റായിയുടെ സിനിമ സീറോയുടെ മുംബൈയിലെ ഷൂട്ടിംഗ് സെറ്റില്‍ തീ പിടിത്തം. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തീ അണയ്ക്കാന്‍ അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സെറ്റിലേയ്ക്ക് അയച്ചതായി പിടിഐ പറയുന്നു. തീ പിടിത്തമുണ്ടായ സമയം ഷാരൂഖ് ഖാന്‍ സെറ്റിലുണ്ടായിരുന്നു. ഷാരൂഖ് ഖാന് പുറമെ അനുഷ്‌ക ശര്‍മ, കത്രീന കെയ്ഫ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സിനിമയുടെ ട്രെയ്‌ലര്‍ ഷാരൂഖ് ഖാന്റെ ജന്മദിനമായ നവംബര്‍ രണ്ടിന് പുറത്തിറക്കിയിരിക്കുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് സീറോ ട്രെയ്‌ലര്‍. ഭിന്നശേഷിക്കാരനായ ബവുവയും (ഷാരൂഖ് ഖാന്‍) സെറിബ്രല്‍ പാല്‍സി രോഗിയായ ആഫിയ യൂസുഫായ് ഭിന്‍ഡെ, മദ്യാസക്തയായ നടി ബബിത കുമാരി (കത്രീന കെയ്ഫ്) എന്നിവര്‍ തമ്മിലുള്ള പ്രണയബന്ധമാണ് സിനിമ പറയുന്നത്. അഭയ് ഡിയോള്‍, തിഗ്മാംശു ധൂലിയ, ജാവേദ് ജാഫ്രി, മാധവന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സല്‍മാന്‍ ഖാന്‍, കാജോള്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി എന്നിവര്‍ കാമിയോ വേഷങ്ങളിലെത്തുന്നു. ഡിസംബര്‍ 21നാണ്് സിനിമയുടെ റിലീസിംഗ് തീയതി നിശ്ചയിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍