UPDATES

സിനിമാ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ജോജു ജോര്‍ജ്ജിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം

സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച മലയാള ചിത്രം.

2018ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോസഫ് എന്ന സിനിമയിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിലൂടെ സാവിത്രി ശ്രീധരനും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച മലയാള ചിത്രം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം അന്തരിച്ച എം ജെ രാധാകൃഷ്ണനാണ് – ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള പുരസ്‌കാരം കമ്മാരസംഭവം നേടി.

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധധുന്‍ മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീതത്തിനും പിന്നണി ഗായകനുമുള്ള പുരസ്‌കാരങ്ങള്‍ പദ്മാവത് എന്ന സിനിമയിലൂടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും അര്‍ജിത് സിംഗും നേടി. മികച്ച പശ്ചാത്തല സംഗീതത്തിനും സൗണ്ട് ഡിസൈനിനുമുള്ള പുരസ്‌കാരം ഉറി നേടി. ഗുജറാത്തി സിനിമ ഹെല്ലാരോ ആണ് മികച്ച ഫീച്ചര്‍ ഫിലിം.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍