UPDATES

സിനിമാ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം: കീര്‍ത്തി സുരേഷ് മികച്ച നടി, ആയുഷ്മാന്‍ ഖുറാനയും വിക്കി കൗശലും മികച്ച നടന്മാര്‍

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധധുന്‍ മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.

കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം. അശ്വിന്‍ നാഗ് സംവിധാനം ചെയ്ത തെലുങ്ക് സിനിമ മഹാനടിയിലെ പ്രകടനത്തിനാണ് കീര്‍ത്തി സുരേഷ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധധുനിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയും ഉറിയിലെ അഭിനയത്തിന് വിക്കി കൗശലും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

ഉറി സംവിധായകന്‍ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്‍. ഗുജറാത്തി സിനിമ ഹെല്ലാരോ ആണ് മികച്ച ഫീച്ചര്‍ ഫിലിം. ഷാജി എന്‍ കരുണിന്റെ ഓള് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്ത അന്തരിച്ച എം ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകന്‍.

ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നായിക സാവിത്രിയുടെ ജീവിതം പറഞ്ഞ തെലുങ്ക് സിനിമ മഹാനടിയില്‍ സാവിത്രിയെ അവതരിപ്പിച്ചാണ് കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധധുന്‍ മികച്ച ഹിന്ദി സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീതത്തിനും പിന്നണി ഗായകനുമുള്ള പുരസ്‌കാരങ്ങള്‍ പദ്മാവത് എന്ന സിനിമയിലൂടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും അര്‍ജിത് സിംഗും നേടി. മികച്ച പശ്ചാത്തല സംഗീതത്തിനും സൗണ്ട് ഡിസൈനിനുമുള്ള പുരസ്‌കാരം ഉറി നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍