UPDATES

സിനിമാ വാര്‍ത്തകള്‍

മാർഗ്ഗംകളിയുമായി ലാലേട്ടൻ, തമാശയൊപ്പിച്ച് സലീം കുമാറും സംഘവും; ഇട്ടിമാണിയിലെ ആദ്യ ഗാനം

ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ ഓണത്തിന് തീയ്യറ്ററിലെത്താനിരിക്കുമ്പോൾ സിനിമ മുഴു നീള കോമഡി ചിത്രമെന്ന് വ്യക്തമാക്കി ആദ്യ ഗാനം പുറത്ത്. കുഞ്ഞാടെ നിന്റെ മനസ്സിൽ എന്ന ഗാനമാണ് അണിയറ പ്രവർത്തകര്‍ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 4 മ്യൂസിക്ക് ഒരുക്കിയിരിക്കുന്ന ഗാനം ശങ്കർ മഹാദേവൻ ആണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ മുഴുവൻ സ്വഭാവ സവിശേഷതകളും വ്യക്തമാക്കുന്ന ഗാന രംഗത്ത് സലീം കുമാർ മുതൽ ധർമജൻ വരെയുള്ളവർ അണിനിക്കുന്നുണ്ട്.

യുവനടി ഹണി റോസ് നായികയായെത്തുന്ന ചിത്രത്തിൽ കെപിഎസി ലളിത, സിദ്ധീഖ് തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു. നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍