UPDATES

സിനിമാ വാര്‍ത്തകള്‍

സേക്രഡ് ഗെയിംസ് 2വിലെ പ്രകടനം: നവാസുദ്ദീന്‍ സിദ്ദിഖിയ്ക്ക് പൗലോ കൊയ്‌ലോയുടെ അഭിനന്ദനം

നെറ്റ് ഫ്‌ളിക്‌സ് സീരീസ് ആയ സേക്രഡ് ഗെയിംസ് 2വിലെ പ്രകടനത്തിന് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്ക് നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ അഭിനന്ദനം. മഹാനടന്‍ അഭിനയിച്ച, നെറ്റ് ഫ്‌ളിക്‌സിന്റെ ഏറ്റവും മികച്ച സീരീസുകളിലൊന്ന് എന്നാണ് ആല്‍കെമിസ്റ്റ് നോവലുകളിലൂടെ ശ്രദ്ധേയനായ പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തത്.

കൊയ്‌ലോയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞുകൊണ്ട് സിദ്ദിഖിയുടെ മറുപടി ട്വീറ്റ് എത്തി. ഞാന്‍ താങ്കളുടെ വലിയൊരു ആരാധകനാണ് എന്നും ആല്‍കെമിസ്റ്റ് അടക്കമുള്ള പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് എന്നും നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. ‘വെറോണിക്ക മരിക്കാന്‍ തീരുമാനിക്കുന്നു’ എന്ന നോവലിനെ അടിസ്ഥാനമാക്കിയ സിനിമ കണ്ടിട്ടുണ്ട്. താങ്കളെ പോലൊളുടെ അഭിനന്ദനം വലിയ അംഗീകാരമായി കാണുന്നു, സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല, നന്ദി – നവാസുദ്ദീന്‍ സിദ്ദിഖി ട്വീറ്റ് ചെയ്തു.

വിക്രം ചന്ദ്രയുടെ നോവലിനെ ആധാരമാക്കി സേക്രഡ് ഗെയിംസിന്റെ 2006ല്‍ പുറത്തിറങ്ങിയ ഒന്നാം ഭാഗം വന്‍ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. രണ്ടാം ഭാഗം ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങുന്നത്. രണ്ടാം ഭാഗത്തില്‍ പങ്കജ് ത്രിപാഠി, സെയ്ഫ് അലി ഖാന്‍, കല്‍ക്കി കോച്‌ലിന്‍ എന്നിവരാണുള്ളത്. നീരജ് ഗയ്വാനും അനുരാഗ് കശ്യപുമാണ് സംവിധാനം. വിക്രമാദിത്യ മോട്വാനെയും വരുണ്‍ ഗ്രോവറും സേക്രഡ് ഗെയിംസ് 2വിന്റഎ ഭാഗമാണ്. നവാഗതനായ ഹണി ട്രെഹാന്‍ സംവിധാനം ചെയ്യുന്ന രാത് അകേലി ഹേ (രാധിക ആപ്‌തെയ്‌ക്കൊപ്പം), തമന്നയ്‌ക്കൊപ്പമുള്ള ബോലെ ചൂഡിയാം എന്നീ സിനിമകളാണ് നവാസുദ്ദീന്റേതായി വരാനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍