UPDATES

സിനിമാ വാര്‍ത്തകള്‍

വെള്ളക്കടുവയില്‍ പ്രിയങ്ക ചോപ്രയും രാജ് കുമാര്‍ റാവുവും

ഇത്തരത്തിലൊരു ലോക നിലവാരത്തിലുള്ള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്ന് രാജ് കുമാര്‍ റാവു പറഞ്ഞു.

അരവിന്ദ് അഡിഗയുടെ വൈറ്റ് ടൈഗര്‍ എന്ന നോവല്‍ നെറ്റ്ഫ്‌ളിക്‌സ് സിനിമയാകുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രിയങ്ക ചോപ്രയും രാജ് കുമാര്‍ റാവുവും. നെറ്റ്ഫ്‌ളിക്‌സിന്റെ വി കാന്‍ ബി ഹീറോയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര കരാര്‍ ഒപ്പുവച്ചിരിക്കുന്നത് റാമിന്‍ ബഹ്‌റാനി സംവിധാനം ചെയ്യുന്ന വൈറ്റ് ടൈഗറിന് വേണ്ടിയാണ്. വൈറ്റ് ടൈഗറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷത്തിലാണ് താന്‍ എന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു.

ഇത്തരത്തിലൊരു ലോക നിലവാരത്തിലുള്ള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്ന് രാജ് കുമാര്‍ റാവു പറഞ്ഞു. റാമിന്‍ ബഹ്‌റാനിയുടെ സിനിമകള്‍ വളരെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് രാജ് കുമാര്‍ റാവു പറഞ്ഞു. ഫാരന്‍ഹീറ്റ് 451 പോലുള്ള സിനിമകളൂടെ ശ്രദ്ധേയനാണ് ഇറാനിയന്‍ – അമേരിക്കനായ റാമിന്‍ ബഹ്‌റാനി. അടുത്ത മാസം ഇന്ത്യയില്‍ വൈറ്റ് ടൈഗറിന്റെ ഷൂട്ടിംഗ് തുടങ്ങും. പ്രിയങ്ക ചോപ്രയും മുകുള്‍ ദേവ്രയുമാണ് വൈറ്റ് ടൈഗര്‍ നിര്‍മ്മിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍