UPDATES

സിനിമാ വാര്‍ത്തകള്‍

അതുല്യ പ്രതിഭ മാഡം ക്യൂറിയുടെ ജീവിതം ‘റോഡിയോ ആക്ടീവ്’ വെള്ളിത്തിരയിലേക്ക്; ട്രൈലർ

മർജേൻ സട്രപിയാണ് സംവിധാനം.

അർബുദ ചികിൽസയിൽ ഉൾപ്പെടെ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച നോബൽ പുരസ്കാര ജേതാവും പോളിഷ് ശാസ്ത്രജ്ഞയായ മേരി ക്യൂറി എന്ന മാഡം ക്യൂറിയുടെ ജീവിതം സിനിമയാവുന്നു. റോഡിയോ ആക്ടീവ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ റോസമണ്ട് പൈക് മാഡം ക്യൂറിയാകും. മർജേൻ സട്രപിയാണ് സംവിധാനം.

പിയറി ക്യൂറിയായി സാം റൈലിയാണ് വെള്ളിത്തിരയിലെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രൈലറിന് വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം രണ്ട് ലക്ഷത്തിലധികം പേരാണ് ട്രൈലർ കണ്ടത്.

രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളായ മാഡം ക്യൂരി  നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിക്കും അർഹയാണ്. മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി.

പോളണ്ടിൽ 1867–ൽ ജനിച്ച്, പിന്നീട് ഫ്രഞ്ചുകാരിയായി വളർന്ന വ്യക്തിയായിരുന്നു മേരി ക്യൂറി. ദാരിദ്ര്യം അനുഭവിച്ച ബാല്യം.മേരിയുടെ പത്താം വയസ്സിൽ അമ്മ ക്ഷയരോഗം പിടിപെട്ടു മരിച്ചു. പിന്നീട് വീടുകളിൽ താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്ന ജോലി ഏറ്റെടുത്താണ് ജീവിത ചിലവുകൾ കണ്ടെത്തിയത്. ഇതിനിടെയായിരുന്നു ഫിസിക്സ് ഗവേഷണത്തിൽ സഹകരിച്ചു പ്രവർത്തിച്ചിരുന്ന പിയറി ക്യൂറിയുമായി പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും.

നിരവധി അവഗണനകൾ നേരിട്ടായിരുന്നു മാഡം ക്യൂറിയുടെ ജീവിതം മുന്നോട്ട് പോയത്. 1903ലെ ഫിസിക്സ് നൊബേൽ സമ്മാനം ഇവരിരുവരും മാഡം ക്യൂറി, പിയറി ക്യൂറി ഹെൻറി ബെക്കറൽ എന്നിവർ ചേർന്നു പങ്കിട്ടു. എന്നാൽ വനിതയായതിനാൽ മേരിയെ ഒഴിവാക്കാൻ ശ്രമങ്ങളുണ്ടായിരുന്നെന്നും പിന്നീട് ആരോപണങ്ങൾ ഉയർന്നു.

1906–ൽ കുതിരവണ്ടിയിടിച്ചു പിയറി ക്യൂറി മരിച്ചു. ആകെത്തകർന്ന മേരി പിന്നീട് ആത്മവിശ്വാസം വീണ്ടെടുത്ത് ഗവേഷണം നടത്തി, അഞ്ചു വർഷത്തിനുശേഷം 1911–ൽ രണ്ടാമത്തെ നൊബേൽ സ്വന്തമാക്കി. ഇത്തവണ കെമിസ്ട്രിയിലായിരുന്നു നൊബേൽ. റേഡിയേഷന്റെ അപായസാധ്യതകൾ തിരിച്ചറിയാതെയായിരുന്നു പല പരീക്ഷണങ്ങളും. അനന്തരം രോഗ ബാധിതയായ അവർ 1934ൽ അന്തരിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍