UPDATES

സിനിമാ വാര്‍ത്തകള്‍

രണ്ടാമൂഴം: എംടിക്ക് തിരക്കഥ തിരികെ നല്‍കാനുള്ള കീഴ്‌ക്കോടതി വിധിക്ക് ജില്ലാ കോടതിയുടെ സ്‌റ്റേ; തിരക്കഥ ഉപയോഗിക്കാനാകില്ല

അതേസമയം തിരക്കഥ ആര്‍ക്കും ഉപയോഗിക്കാനാവില്ല. തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള മുന്‍സിഫ് കോടതിയുടെ തീരുമാനം നിലനില്‍ക്കും.

രണ്ടാമൂഴം സിനിമയ്ക്കായുള്ള തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് തിരികെ നല്‍കാനുള്ള കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവ് ജില്ലാ കോടതി സ്‌റ്റേ ചെയ്തു. മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ 10ന് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ എംടി കോടതിയെ സമീപിച്ചത്. പരാതിയില്‍ ഇരുവര്‍ക്കും കോടതി നോട്ടീസ് അയയ്ക്കുകയും തിരക്കഥ ഉപയോഗിക്കുന്നത് വിലക്കുകയുമായിരുന്നു.

കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെ ആവശ്യം മുന്‍സിഫ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ശ്രീകുമാര്‍ മേനോന്‍ ജില്ലാ കോടതിയെ സമീപിച്ചത്. അതേസമയം തിരക്കഥ ആര്‍ക്കും ഉപയോഗിക്കാനാവില്ല. തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള മുന്‍സിഫ് കോടതിയുടെ തീരുമാനം നിലനില്‍ക്കും.

മഹാഭാരതത്തിലെ ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എംടി രചിച്ച രണ്ടാമൂഴം നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിച്ച് ശ്രീകുമാര്‍ മേനോന്‍ ഒരുക്കാനിരുന്നത്. ബിആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 1000 കോടിയാണ് വച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍