UPDATES

സിനിമാ വാര്‍ത്തകള്‍

റോബര്‍ട്ട് ഡി നീറോ, ടൊമ്മി ലീ ജോണ്‍സ്, മോര്‍ഗന്‍ ഫ്രീമാന്‍ – ജോര്‍ജ് ഗാലോയുടെ ‘ദ കം ബാക്ക് ട്രെയിലി’ല്‍ ഓസ്‌കാര്‍ ജേതാക്കള്‍ ഒരുമിക്കുന്നു

ബാഡ് ബോയ്‌സ് അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനാണ് ജോര്‍ജ് ഗാലോ.

ഓസ്‌കാര്‍ ജേതാക്കളായ വിഖ്യാത അഭിനേതാക്കള്‍ റോബര്‍ട്ട് ഡി നീറോ, ടൊമ്മി ലീ ജോണ്‍സ്, മോര്‍ഗന്‍ ഫ്രീമാന്‍ എന്നിവര്‍ ജോര്‍ജ് ഗാലോയുടെ പുതിയ സിനിമ The Comeback Trailല്‍ ഒരുമിക്കുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ആക്ഷന്‍ കോമഡി ആണ് കംബാക്ക് ട്രെയില്‍. ബാഡ് ബോയ്‌സ് അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനാണ് ജോര്‍ജ് ഗാലോ. ബാഡ് ബോയ്‌സിന്റെ രചന നിര്‍വഹിച്ചത് ഗാലോ ആയിരുന്നു.

അടുത്തയാഴ്ച ചിത്രം കാന്‍ ഫെസ്റ്റിവല്‍ മാര്‍ക്കറ്റിലെത്തും. ജോര്‍ജ് ഗാലോയും ജോഷ് പോസ്‌നറും ചേര്‍ന്നാണ് കം ബാക്ക് ട്രെയിലിന്റെ രചന നിര്‍വഹിക്കുന്നത്. ഹാരി ഹര്‍വിറ്റസ് സംവിധാനം ചെയ്ത ഇതേ പേരിലുള്ള സിനിമ 1982ല്‍ പുറത്തിറങ്ങിയിരുന്നു. ഇതിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് തന്നെയാണ് പുതിയ കം ബാക്ക് ട്രെയിലും വരുന്നത്. ജൂണില്‍ മെക്്‌സിക്കോയില്‍ ഷൂട്ടിംഗ് തുടങ്ങും. അടുത്തയാഴ്ച സിനിമ കാന്‍ മാര്‍ക്കറ്റിലെത്തും.

റോബര്‍ട്ട് ഡി നീറോയും ടൊമ്മി ലീ ജോണ്‍സും 2013ല്‍ പുറത്തിറങ്ങിയ ദ ഫാമിലി എന്ന സിനിമയില്‍ ഇതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഡി നീറോയും ഫ്രീമാനും കഴിഞ്ഞ വര്‍ഷം ലാസ് വേഗാസില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ടൊമ്മി ലീ ജോണ്‍സും മോര്‍ഗന്‍ ഫ്രീമാനും 2017ല്‍ ജസ്റ്റ് ഗെറ്റിംഗ് സ്റ്റാര്‍ട്ടഡ് എന്ന സിനിമയില്‍. ജോര്‍ജ് ഗാലോയുടെ മിഡ്‌നൈറ്റ് റണ്‍ (1988) എന്ന സിനിമയില്‍ റോബര്‍ട്ട് ഡി നീറോ നേരത്തെ അഭിനയിച്ചിട്ടുണ്ട്. ഗാലോയുടെ ഒടുവിലത്തെ സിനിമ പോയ്‌സണ്‍ റോസില്‍ ഫ്രീമാന്‍ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍