UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇന്‍ഷാ അള്ളാ’ – സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് സിനിമ തല്‍ക്കാലം വേണ്ടെന്ന് വച്ചതായി സഞ്ജയ് ലീല ബന്‍സാലി

“സിനിമ തല്‍ക്കാലം മാറ്റിവച്ചിരിക്കുന്നു. എന്നാല്‍ 2020ലെ ഈദിന് ഞാന്‍ നിങ്ങളെ കാണും, ഇന്‍ഷാ അള്ളാ” എന്ന് സല്‍മാനും പറയുന്നു.

സല്‍മാന്‍ ഖാനും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമ തല്‍ക്കാലത്തേയ്ക്ക് റദ്ദാക്കി. ഇന്‍ഷാ അള്ളാ എന്ന് പേരിട്ടിരുന്ന സിനിമ റദ്ദാക്കിയതായി ബന്‍സാലി പ്രൊഡക്ഷന്‍സ് അറിയിച്ചു. സല്‍മാന്‍ ഖാനൊപ്പം ആലിയ ഭട്ട് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്. 1998ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് സല്‍മാന്‍ ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കുന്നത്.

“സിനിമ തല്‍ക്കാലം മാറ്റിവച്ചിരിക്കുന്നു. എന്നാല്‍ 2020ലെ ഈദിന് ഞാന്‍ നിങ്ങളെ കാണും, ഇന്‍ഷാ അള്ളാ” എന്ന് സല്‍മാനും പറയുന്നു. ദബാംഗ് ത്രിയുടെ ജോലികള്‍ തീര്‍ത്ത് സല്‍മാന്‍ ഖാന്‍ ഖാന്‍ എത്തിയ ശേഷം സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനം. കഴിഞ്ഞ സിനിമയായ പദ്മാവതിലേത് പോലെ ഇത്തവണയും ബന്‍സാലി തന്നെയാണ് സംഗീതമൊരുക്കാന്‍ തീരുമാനിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍