UPDATES

സിനിമാ വാര്‍ത്തകള്‍

ഗുംനാമി ബാബ സുഭാഷ് ചന്ദ്ര ബോസ് ആണെന്ന് പറഞ്ഞിട്ടില്ല, തന്റെ സിനിമയെ എതിര്‍ക്കുന്നവര്‍ക്ക് തെറ്റിദ്ധാരണയെന്ന് സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി

സുഭാഷ് ചന്ദ്രബോസ് തന്നെയാണ് ഗുംനാമി ബാബ എന്ന് എന്റെ സിനിമ പറയുന്നതായുള്ള തെറ്റിദ്ധാരണയാണ് കുടുംബത്തിനും മറ്റുള്ളവര്‍ക്കും. ഇത് ശരിയല്ല – ശ്രീജിത്ത് മുഖര്‍ജി പറഞ്ഞു.

തന്റെ പുതിയ സിനിമയായ ‘ഗുംനാമി’യെക്കുറിച്ച് സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബത്തിനും ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടി നേതാക്കള്‍ക്കും തെറ്റിദ്ധാരണയാണുള്ളത് എന്ന് ബംഗാളി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്റെ സിനിമയ്‌ക്കെതിരെ എതിര്‍പ്പുയരുന്നത് എന്ന് ശ്രീജിത്ത് മുഖര്‍ജി ദ ഹിന്ദുവിനോട് പറഞ്ഞു. സുഭാഷ് ചന്ദ്രബോസ് തന്നെയാണ് ഗുംനാമി ബാബ എന്ന് എന്റെ സിനിമ പറയുന്നതായുള്ള തെറ്റിദ്ധാരണയാണ് കുടുംബത്തിനും മറ്റുള്ളവര്‍ക്കും. ഇത് ശരിയല്ല – ശ്രീജിത്ത് മുഖര്‍ജി പറഞ്ഞു.

ബോസിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മൂന്ന് തിയറികളാണ് സിനിമ അവതരിപ്പിക്കുന്നത്. ഇത് പോസ്റ്ററിലും ടീസറിലും വ്യക്തമാണ്. തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഒന്ന് തായ് വാനില്‍ വിമാനം തകര്‍ന്ന് ബോസ് മരിച്ചു എന്നാണ്. രണ്ടാമത്തേത് റഷ്യയില്‍ വച്ച് മരിച്ചു എന്നത്. മൂന്നാമത്തേതാണ് ഗുംനാമി ബാബയുടെ കാര്യം. ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയും നിഗമനത്തിലെത്താന്‍ പ്രേക്ഷകനെ ചുമതലപ്പെടുത്തുകയാണ്.

സിനിമയ്‌ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ ഒന്നുകില്‍ തെറ്റിദ്ധരിക്കപ്പെട്ടവരോ അല്ലെങ്കില്‍ മനപൂര്‍വം ദുര്‍വ്യാഖ്യാനം ചെയ്യുന്നവരോ ആയിരിക്കും. ഇത് എന്തിനാണ് എന്ന് മനസിലാകുന്നില്ല – ശ്രീജിത്ത് മുഖര്‍ജി പറഞ്ഞു. പ്രൊസേന്‍ജിത്ത് ചാറ്റര്‍ജിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഫൈസാബാദിലുണ്ടായിരുന്ന ഗുംനാമി ബാബ എന്ന സന്യാസി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു എന്ന കഥ പതിറ്റാണ്ടുകളായി പ്രചരിച്ചിരുന്നു. നല്ല രീതിയില്‍ ബംഗാളി സംസാരിച്ചിരുന്ന ബാബയുടെ വീട്ടില്‍ സുഭാഷ് ചന്ദ്ര ബോസിന്റെ മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളുടെ ചിത്രങ്ങളും വിവരങ്ങളുമുണ്ടായിരുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍