UPDATES

സിനിമാ വാര്‍ത്തകള്‍

രജനികാന്തിന്റെ പേട്ടയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് യുഎ സര്‍ട്ടിഫിക്കറ്റ്

വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. തൃഷയും സിമ്രാനുമാണ് നായികമാര്‍. നവാസുദ്ദീന്‍ സിദ്ദിഖിയും അഭിനയിച്ചിരിക്കുന്നു.

കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്യുന്ന പുതിയ രജനികാന്ത് സിനിമ പേട്ടയ്ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സെന്‍സര്‍ ബോര്‍ഡ്) നല്‍കിയത് യുഎ സര്‍ട്ടിഫിക്കറ്റ്. 2019ലെ പൊങ്കലിന് ചിത്രം തീയറ്ററുകളിലെത്തും. പേട്ടയുടെ ട്രെയ്‌ലര്‍ സോഷ്യല്‍മീഡിയയില്‍ വലിയ ഹിറ്റായിരിക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. തൃഷയും സിമ്രാനുമാണ് നായികമാര്‍. നവാസുദ്ദീന്‍ സിദ്ദിഖിയും അഭിനയിച്ചിരിക്കുന്നു. രജനീകാന്തും വിജയ് സേതുപതിയും ഇതാദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. തൃഷയും രജനീകാന്തിനൊപ്പം ഇതാദ്യമായാണ് അഭിനയിക്കുന്നത്.

ശശികുമാര്‍, മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിശങ്കര്‍ സംഗീതം നല്‍കിയിരിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് തിരു. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സ്റ്റണ്ട് കോറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍