UPDATES

സിനിമാ വാര്‍ത്തകള്‍

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായി പാർവതി; ‘ഉയരെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപിസുന്ദറാണ്.സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെൺകുട്ടിയായി പാർവതി എത്തുന്നു.നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ഉയരെ എന്ന ചിത്രത്തിലാണ് പാർവതി പല്ലവി എന്ന കഥാപാത്രമായി എത്തുന്നത്.

ടൊവിനോയും ആസിഫ് അലിയുമാണ് ചിത്രത്തിലെ നായകന്മാർ.എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ആസിഫ് അലി അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണത്തിനു ശേഷം ഇപ്പോള്‍ ടൊവിനോയും പാര്‍വതിയുമുള്‍പ്പെടുന്ന സീനുകളാണ് ചിത്രികരിക്കാനുള്ളത്.

ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപിസുന്ദറാണ്.സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് പ്രധാന ലൊക്കഷന്‍. എഡിറ്റിങ്: മഹേഷ് നാരായണന്‍, വസ്ത്രാലങ്കാരം: ശ്രേയ അരവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി സി ജോസ്, പി.ആര്‍.ഒ: വാഴൂര്‍ജോസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍