UPDATES

സിനിമാ വാര്‍ത്തകള്‍

ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ – മുന്‍ കരസേന മേധാവി സാം മനേക് ഷാ ആയി വിക്കി കൗശല്‍ വരുന്നു

വിക്കി കൗശല്‍ സാം മനേക് ഷായുടെ രൂപത്തില്‍, ആര്‍മി യൂണിഫോമില്‍ ഓഫീസില്‍ ഇരിക്കുന്ന ഫോട്ടോയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് ആയി മേഘ്‌ന ട്വിറ്ററില്‍ പുറത്തുവിട്ടിരിക്കുന്നത്

‘രാസി’ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ, സര്‍വീസിലിരിക്കെ ഫീല്‍ഡ് മാര്‍ഷല്‍ പദവി ആദ്യമായി നേടിയ ഇന്ത്യയുടെ മുന്‍ കരസേന മേധാവി സാം മനേക് ഷായുടെ ജീവിതമാണ് പറയുന്നത്. വിക്കി കൗശല്‍ സാം മനേക് ഷായെ അവതരിപ്പിക്കുന്നത്. 1971ല്‍ പാകിസ്താനെതിരെ ഇന്ത്യയെ യുദ്ധ വിജയത്തിലേയ്ക്ക് നയിച്ച, ഏറെ ആഘോഷിക്കപ്പെട്ട സൈനിക മേധാവിയുടെ ജീവിത കഥയാണ് ഇത്തവണ മേഘ്‌ന പറയുന്നത്. അതേസമയം മനേക് ഷായുടെ ജീവചരിത്ര സിനിമയല്ല അത് എന്നും മേഘ്‌ന ഗുല്‍സാര്‍ പറയുന്നു.

വിക്കി കൗശല്‍ സാം മനേക് ഷായുടെ രൂപത്തില്‍, ആര്‍മി യൂണിഫോമില്‍ ഓഫീസില്‍ ഇരിക്കുന്ന ഫോട്ടോയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് ആയി മേഘ്‌ന ട്വിറ്ററില്‍ പുറത്തുവിട്ടിരിക്കുന്നത്. മനേക് ഷായുടെ ചരമ വാര്‍ഷിക ദിനത്തിലാണ് മേ്ഘ്‌ന പുതിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സൈനികരുടെ സൈനികന്‍, മാന്യരില്‍ മാന്യന്‍ എന്നാണ് മേഘ്‌ന ഗുല്‍സാര്‍ ട്വീറ്റില്‍ മനേക് ഷായെ വിശേഷിപ്പിക്കുന്നത്.

മനേക് ഷായെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിക്കി കൗശലും ഫസ്റ്റ് ലുക്ക് ഫോട്ടോ ട്വീറ്റ് ചെയ്തു.

പാകിസ്താനില്‍ ഇന്ത്യന്‍ ചാര സംഘടന റോ നടത്തിയ ഓപ്പറേഷനുകളെക്കുറിച്ച് പറഞ്ഞ രാസിയില്‍ ഒരു പാക് സൈനികന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിച്ചത്. ജമ്മു കാശ്മീരിലെ ഉറി സൈനിക ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി പാക് അധീന കാശ്മീരില്‍ 2016 ഒക്ടോബറില്‍ ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിന്റെ കഥ പറഞ്ഞ ഉറി എന്ന സിനിമയില്‍ വിക്കി കൗശല്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍