UPDATES

സിനിമ

ന്യൂട്ടണിലെ ആദിവാസികള്‍ ന്യൂട്ടണെ കണ്ടപ്പോള്‍

മനുഷ്യാവകാശ പ്രവര്‍ത്തകനും ആരോഗ്യ പ്രവര്‍ത്തകനുമായ ഡോ.ബിനായക് സെന്നിന്റെ മകള്‍ പ്രണ്‍ഹിത സെന്‍ ആണ് ജില്ലാ കളക്ടറായി അഭിനയിച്ചിരിക്കുന്നത്.

ഛത്തീസ്ഗഡ് ബസ്തറിലെ ദണ്ഡകാരണ്യ വനമേഖലയില്‍ മാവോയിസ്റ്റ് സ്വാധീന മേഖലയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് അമിത് മര്‍സൂക്കറുടെ ന്യൂട്ടണ്‍ എന്ന സിനിമ പറയുന്നത്. ഈ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയാണ് ചിത്രം. ചിത്രത്തില്‍ 25 ആദിവാസികളാണ് അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊണ്ട്ഗാവ് ജില്ലയില്‍ മാധ്യമപ്രവര്‍ത്തകന്‍ ഇസ്രാര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇവര്‍ ആദ്യമായാണ് ഒരു സിനിമപ്രദര്‍ശനം കാണുന്നത്.

ചിത്രത്തില്‍ അഭിനയിച്ച രണ്ട് ആദിവാസികള്‍ – ബൈശാഖോയും ഗാണ്ഡോറാമും അടുത്തിടെ മരിച്ചു. അവരുടെ കുടുംബാംഗങ്ങള്‍ പ്രദര്‍ശനെത്തി. കോംഗെരയിലും കിയെവാലന്ദയിലുമുള്ള ആദിവാസികള്‍ പ്രദര്‍ശനത്തിനെത്തി. ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു, ആദ്യമായി ഒരു സിനിമ കാണുന്നു – ഇങ്ങനെ രണ്ട് പ്രത്യേകതകള്‍ ആദിവാസികളെ സംബന്ധിച്ചുണ്ടായിരുന്നു – ഇസ്രാര്‍ അഹമ്മദ് പറയുന്നു. ചിത്രത്തില്‍ ഒരു ക്യാമറാമാനായി ഇസ്രാര്‍ അഭിനയിച്ചിട്ടുണ്ട്. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ മംഗള്‍ കുഞ്ജം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പല തവണ തനിക്ക് വധഭീഷണി ലഭിച്ചിട്ടുണ്ടെന്ന് മംഗള്‍ കുഞ്ജം പറയുന്നു. അസുഖകരമായ ചോദ്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സിനിമയിലും മംഗള്‍ ചെയ്തത് ഇത് തന്നെ.

പൊലീസ് മേധാവിയുടെ കഥാപാത്രത്തോട് തനിക്ക് എന്ത് ചോദ്യം വേണമെങ്കിലും ചോദിക്കാം എന്ന് സംവിധായകന്‍ പറഞ്ഞിരുന്നതായി മംഗള്‍ കുഞ്ജം ഓര്‍ക്കുന്നു. കീഴടങ്ങിയ ആദിവാസി യുവാക്കളെ പൊലീസ് വീണ്ടും തോക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്തിനാണെന്ന് ഞാന്‍ പൊലീസ് മേധാവിയോട് ചോദിച്ചു. മാവോയിസ്റ്റ് വേട്ടക്കായി രൂപീകരിച്ച സര്‍ക്കാരിതര സേന സാല്‍വ ജുഡുമിനെ സൂചിപ്പിച്ചായിരുന്നു മംഗള്‍ കുഞ്ജത്തിന്റെ ചോദ്യം. മനുഷ്യാവകാശ പ്രവര്‍ത്തകനും ആരോഗ്യ പ്രവര്‍ത്തകനുമായ ഡോ.ബിനായക് സെന്നിന്റെ മകള്‍ പ്രണ്‍ഹിത സെന്‍ ആണ് ജില്ലാ കളക്ടറായി അഭിനയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍