UPDATES

സിനിമാ വാര്‍ത്തകള്‍

അജു വര്‍ഗീസ്‌ എന്തുകൊണ്ട് ഇത്തിക്കര പക്കിയായില്ല? നിവിന്‍ പോളി മറുപടി പറയുന്നു

ഇത്തിക്കരപക്കിയായി ഇരുപത് മിനിറ്റ് നേരത്തേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രം കൊണ്ടുപോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിവിനെക്കുറിച്ച് ഉയരുന്ന വിമര്‍ശനം

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണി വന്‍ കളക്ഷനുമായി തിയറ്റര്‍ നിറഞ്ഞ് ഓടുകയാണ്. ഒരു നിവിന്‍ പോളി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ കളക്ഷനാണ് ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്. അഞ്ച് കോടി മുപ്പത് ലക്ഷം രൂപയായിരുന്നു ആദ്യ ദിവസത്തെ കളക്ഷന്‍.

അതേസമയം ഇത്തിക്കരപക്കിയായി ഇരുപത് മിനിറ്റ് നേരത്തേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രം കൊണ്ടുപോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിവിനെക്കുറിച്ച് ഉയരുന്ന വിമര്‍ശനം. അജു വര്‍ഗീസിനെ ഇത്തക്കരപക്കിയാക്കിയിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നെന്ന് ട്രോളുകളും ഇറങ്ങിയിരുന്നു. നിവിന്റെ ഒട്ടുമിക്ക സിനിമകളിലും കൂട്ടുകാരനായെത്തുന്ന അജു വര്‍ഗീസ് എന്തുകൊണ്ട് ഇത്തിക്കരപ്പക്കിയായില്ലെന്ന് പലരും സംശയം ഉയര്‍ത്തുകയും ചെയ്തു.

ആരാധകരുടെ ഈ സംശയത്തിന് ഒടുവില്‍ നിവിന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു ചടങ്ങിനിടെയാണ് ഒരു ആരാധകന്‍ ഈ ചോദ്യം ചോദിച്ചത്. അജു വര്‍ഗീസിന് എന്തുകൊണ്ട് ഇത്തിക്കരപക്കിയുടെ വേഷം കൊടുത്തില്ലെന്നും ഒരു അടിമയുടെ വേഷമെങ്കിലും കൊടുക്കാമായിരുന്നെന്നുമാണ് ആരാധകന്‍ ചോദിച്ചത്. എന്നാല്‍ ഇക്കാര്യം താന്‍ അജുവിനോട് ചോദിക്കാമെന്നും ചോദ്യം ചോദിച്ചയാളുടെ പേര് വിവരവും പറഞ്ഞുകൊടുക്കാമെന്നുമായിരുന്നു നിവിന്റെ മറുപടി.

45 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കായംകുളം കൊച്ചുണ്ണി ഗോകുലം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിച്ചത്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ച ചിത്രം 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ഒരേയൊരു കൊച്ചുണ്ണി, പല കഥകള്‍; വളച്ചൊടിക്കപ്പെട്ട കായംകുളം കൊച്ചുണ്ണിയുടെ ചരിത്രം

‘കായംകുളം കൊച്ചുണ്ണി’യിലെ അധികമാരും ശ്രദ്ധിക്കാത്ത യേശുദാസിന്റെ പ്രകടനം (വീഡിയോ)

കായംകുളം കൊച്ചുണ്ണിയായി എന്തുകൊണ്ട് നിവിന്‍ ?തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍