UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങള്‍, നിങ്ങള്‍ എന്നൊക്കെ വേര്‍തിരിവുള്ള സംഘടന എന്തിനാണ്? വനിത കൂട്ടായ്മയെ തളളി മൈഥിലി

സ്ത്രീയും പുരുഷനുമുള്ള ഒരു സംഘടനയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്

സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രത്യേക സംഘടനയുടെ പ്രാധാന്യം മലയാള സിനിമയില്‍ ഇല്ലെന്ന് നടി മൈഥിലി. അങ്ങനെയൊരു സംഘടന വേണ്ടെന്ന തന്റെ നിലപാടും നടി വ്യക്തമാക്കി. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത പാതിരാക്കാലം എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മൈഥിലിയുടെ പ്രതികരണം.

സ്വന്തമായി ഒരു പ്രശ്‌നം ഉണ്ടായാല്‍ അത് ഒറ്റയ്ക്ക് നേരിടണമെന്നും അല്ലാതെ സംഘടനകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് മൈഥിലി പറഞ്ഞത്. പുതിയതായി രൂപീകരിച്ച സ്ത്രീ സംഘടനകള്‍ തന്നെ സമീപിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെന്നും നടി പറഞ്ഞു.

എനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണ്; മൈഥിലി

ഞങ്ങള്‍ പറയും നിങ്ങള്‍ ചെയ്യണം എന്നൊക്കെയാണ് സംഘടനയുടെ തീരുമാനം. സംഘടനയില്‍ ഞങ്ങള്‍, നിങ്ങള്‍ എന്ന വ്യത്യാസം എന്തിനാണ്? നിയമങ്ങള്‍ മാറ്റിയെഴുതിയെങ്കില്‍ മാത്രമെ വരും തലമുറയ്ക്ക് എങ്കിലും രക്ഷയുണ്ടാകൂ; മൈഥിലി പറയുന്നു.

താന്‍ അന്നും ഇന്നും ഒരു സംഘടനയില്‍ മാത്രമാണ് ഉള്ളതെന്നും അമ്മയെന്ന സംഘടനയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവിടെ സ്ത്രീയും പുരുഷനുമുണ്ടെന്നും മൈഥിലി പറഞ്ഞു.

“എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല, അപവാദ പ്രചാരണവും സ്ത്രീപീഡനം പോലെ”: മൈഥിലി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍