UPDATES

സിനിമാ വാര്‍ത്തകള്‍

‘നോ ടൈം ടൂ ഡൈ’: ഇരുപത്തഞ്ചാം ബോണ്ട് ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് എന്ത്?

ഇയാന്‍ ഫ്‌ളെമിംഗിന്റെ ഹിറ്റ് നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാം പതിപ്പ് ഒരുക്കിയിരിക്കുന്നത്.

ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ലോകസിനിമയിലെ പണംവാരി ചിത്രങ്ങളായ ജെയിംസ് ബോണ്ട് സീരീസിലെ ഇരുപത്തഞ്ചാമത്തെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ബ്രിട്ടീഷ് നടന്‍ ദാനിയേല്‍ ക്രെയ്ഗിന്റെ അവസാന ബോണ്ടു വേഷമായ ചിത്രത്തിന് ‘നോ ടൈം ടു ഡൈ’ എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ പേര് പുറത്ത് വന്നത് മുതൽ എന്താണ് ഈ ടൈറ്റിലിന് പിന്നിൽ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെ അല്ല ചിത്രത്തിൽ കാണാൻ സാധിക്കുക. ജോലിയിൽ നിന്ന് വിട്ട് വിശ്രമ ജീവിതം നയിക്കുന്ന ബോണ്ട് തന്റെ സുഹൃത്തിന്റെ അവശ്യ പ്രകാരം ഒരു കേസ് അന്വേക്ഷണത്തിൽ ഭാഗമാകുന്നതാണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം. ഇയാന്‍ ഫ്‌ളെമിംഗിന്റെ ഹിറ്റ് നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാം പതിപ്പ് ഒരുക്കിയിരിക്കുന്നത്.

തട്ടിക്കൊണ്ടു പോകലിനിരയായ ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനുള്ള സുഹൃത്തിന്റെ ആവശ്യം സ്വീകരിച്ച് ജെമൈക്കയില്‍ ബോണ്ട് എത്തുന്നതും തുടർന്നുള്ള സംഭവവികസനങ്ങളുമാണ് സിനിമയുടെ കഥ പശ്ചാത്തലം.

ഒട്ടേറെ ടൈറ്റിലുകൾ പുതിയ ബോണ്ടിനായി പരിഗണയിൽ ഉണ്ടായിരുന്നതായാണ് റിപോർട്ടുകൾ. എന്നാൽ എന്തുകൊണ്ടാണ് ‘നോ ടൈം ടു ഡൈ’ എന്ന പേര് തന്നെ ഉപയോഗിച്ചത് എന്ന വിഷയം ചർച്ചയാവുകയാണ്. ‘എ റീസൺ ടു ഡൈ’, ‘ഷാറ്റർഹാൻഡ്’ എന്നീ പേരുകളാണ് മാസങ്ങൾക്ക് മുൻപ് ഉയർന്ന് കേട്ടിരുന്നത്.

എന്നാൽ ബോണ്ടിന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല ഇനിയും തുടരും എന്ന സൂചനയാണ് ഈ പേര് നൽകുന്നതെന്നും, അതോടൊപ്പം നേരത്തെ വന്ന റിപോർട്ടുകൾ പ്രകാരം പുതിയൊരു ‘ഫീമെയിൽ ബോണ്ടി’ന്റെ കഥാപാത്രവും ചിത്രത്തിലുണ്ട്. ഈ കഥാപാത്രവുമായി ബന്ധപെടുത്തിയാകാം ഈ ടൈറ്റിൽ വന്നതെന്നും ആരാധകർ പറയുന്നു.

കൂടാതെ മുൻ ജെയിംസ് ബോണ്ട് ചിത്രങ്ങളായ ‘ലീവ് ആൻഡ് ലെറ്റ് ഡൈ’ , ‘ടുമാറോ നെവർ ഡൈസ്’, ‘ഡൈ അനഥർ ഡേ’ എന്നീ ഭാഗങ്ങളുമായ് ഒരു ബന്ധം ചിത്രത്തിനുണ്ടാകാമെന്നും, അതുകൊണ്ടാണ് ഈ ടൈറ്റിൽ തന്നെ ഉപയോഗിക്കുന്നതെന്നും ചിലർ പറയുന്നു.

പിയേഴ്‌സ് ബ്രോസ്‌നന് ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ദാനിയേല്‍ ക്രെയ്ഗിന്റെ അവസാന ബോണ്ടു വേഷമാണ് ഇത്. 2006 ല്‍ കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട ദാനിയേല്‍ ക്രെയ്ഗ് ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്‌പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിലാണ് ഇതുവരെ ദാനിയേല്‍ ക്രെയ്ഗ് നായകനായത്. പുതിയ ബോണ്ട് സിനിമയുടെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ക്രെയ്ഗ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ചിത്ത്രിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ ദൗര്‍ഭാഗ്യങ്ങളായിരുന്നു.

ആദ്യ സംവിധായകന്‍ ഡാനിബോയല്‍ ഇടയ്ക്ക് ചിത്രീകരണം ഉപേക്ഷിച്ചു പോയതിനാല്‍ ഷൂട്ടിംഗ് മാസങ്ങളോളം തടസ്സപ്പെട്ടിരുന്നു. അതിന് പിന്നാലെ ആക്ഷന്‍ സീന്‍ ചെയ്യുന്നതിനിടയില്‍ ദാനിയേല്‍ ക്രെയ്ഗിന് അപകടം പറ്റി. സിനിമയില്‍ ക്രെയ്ഗിനൊപ്പം നവേമി ഹാരിസ്, ലീ സീഡോക്‌സ്, അന ഡീ അര്‍മാസ്, റാല്‍ഫ് ഫിന്നെസ്, ബെന്‍ വിഷാ, റാമി മാലിക് എന്നിവരാണ് പ്രധാന വേഷത്തില്‍. നായകനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിനായകന്‍ ആരാകുമെന്ന കാര്യം ഇപ്പോഴും സസ്‌പെന്‍സ് ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍