UPDATES

സിനിമാ വാര്‍ത്തകള്‍

‘നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാൻ’: കന്യാസ്ത്രീ സമരത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് മോഹൻലാൽ

സിനിമാരംഗത്ത് നിന്ന് താരങ്ങളും സംവിധായകരുമടക്കം നിരവധി പേര്‍ സമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ വേളയിൽ മോഹൻലാലിന്റെ വിരുദ്ധ പ്രസ്താവന വിവാദമാക്കാൻ സാധ്യത ഉണ്ട്.

ലൈംഗികാതിക്രമ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചുളള ചോദ്യത്തെ വിമർശിച്ച് നടന്‍ മോഹന്‍ലാല്‍. നല്ലൊരു കാര്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങള്‍ ചോദിയ്ക്കാൻ എന്നായിരുന്നു സൂപ്പർ താരത്തിന്റെ മറു ചോദ്യം. കൊച്ചിയില്‍ പ്രളയദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ കൈമാറാന്‍ എത്തിയപ്പോഴായിരുന്നു കന്യാസ്ത്രീകളുടെ സമരം പൊതുവികാരമാണോ എന്ന് മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍ മറുചോദ്യം ഉന്നയിച്ചത്.

കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററിലാണ് മോഹന്‍ലാല്‍ ഇന്ന് രാവിലെ നേരിട്ടെത്തി സാധനങ്ങള്‍ കൈമാറിയത്. വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു സാധനങ്ങള്‍ കൈമാറിയത്. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു നടക്കിയ രംഗങ്ങൾ അരങ്ങേറിയത്.

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍, നല്ല ഒരു കാര്യം പറയുമ്പോള്‍. ,കന്യാസ്ത്രീകള്‍ക്ക് എന്ത് ചെയ്യണം, അതും ഇതുമായിട്ട് എന്താണ് ബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാല്ലോ, ഇതൊക്കെയാണോ..അത് പൊതുവികാരമാണോ, ഇത്രയും വലിയ പ്രോബ്‌ളം ഇവിടെ നടക്കുമ്പോള്‍ എന്നിങ്ങനെയായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംക്ഷനില്‍ നടത്തുന്ന സമരം ഇന്ന് എട്ടാംദിവസത്തിലേക്ക് കടക്കുകയാണ്. സിനിമാരംഗത്ത് നിന്ന് താരങ്ങളും സംവിധായകരുമടക്കം നിരവധി പേര്‍ സമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ വേളയിൽ മോഹൻലാലിന്റെ വിരുദ്ധ പ്രസ്താവന വിവാദമാക്കാൻ സാധ്യത ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍