UPDATES

സിനിമാ വാര്‍ത്തകള്‍

രജനികാന്ത്, ഷാരൂഖ് ഖാൻ ചിത്രങ്ങൾ പിന്നിൽ : പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ‘ഒടിയൻ’ ഒന്നാമത്

ശങ്കര്‍ രജനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 2.0 യെയും ഷാരൂഖ് ചിത്രം സീറോയെയും പിന്നിലാക്കിയാണ് ഒടിയന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

മലയാളം കണ്ട ഏറ്റവും വലിയ റിലീസിന് ശ്രീകുമാര്‍ മേനോന്റെ സംവിധാന ചിത്രമായ ഒടിയന്‍ തയാറെടുക്കുമ്പോള്‍ സിനിമകളുടെ റേറ്റിംഗ് വെബ്സെറ്റായ ഐ.എം.ഡി.ബിയുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. മോഹന്‍ലാലും പ്രകാശ് രാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ഒടിയന്‍ ഇന്ത്യയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാമതാണ്. ഒരു മലയാള ചിത്രം ഈ പട്ടികയില്‍ ഇടം പിടിക്കുന്നത് അപൂര്‍വമാണ്.

ശങ്കര്‍ രജനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 2.0 യെയും ഷാരൂഖ് ചിത്രം സീറോയെയും പിന്നിലാക്കിയാണ് ഒടിയന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 14നാണ് ഒടിയന്‍ തീയറ്ററുകളില്‍ എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ര ഹൈപ്പ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബ് ട്രെന്റിംഗില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. എം.ജയചന്ദ്രന്റെ ഈണത്തില്‍ സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നാലപിച്ച കൊണ്ടോരാം എന്ന ഗാനം 15 ലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു.

നേരത്തെ ഒടിയന്റെ ട്രെയ്ലര്‍ സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യണ്‍ കാഴ്ച്ചക്കാരുമായിട്ടാണ് ഒടിയന്‍ ട്രെയ്‌ലര്‍ ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോര്‍ഡാണ് ഒടിയന്‍ ട്രെയ്‌ലര്‍ മറികടന്നിരിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ റീലിസ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേൻ, കൈലാഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്.  ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം. പീറ്റര്‍ ഹെയ്നാണ് ഒടിയനിലെ സംഘട്ടനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍