UPDATES

സിനിമാ വാര്‍ത്തകള്‍

ഒരു അഡാര്‍ ലൗ ചിത്രീകരണം പ്രതിസന്ധിയില്‍: പ്രിയ വാര്യറുടെ പേരില്‍ ഒമര്‍ ലുലുവും നിര്‍മ്മാതാവും തെറ്റി

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് നിര്‍മ്മാതാവ്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ചിത്രീകരണം പ്രതിസന്ധിയില്‍. മാണിക്യ മലരായ പൂവി.. എന്ന ഗാനത്തോടെ ഹിറ്റായി മാറിയ പ്രിയ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍ണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം നിരസിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഒമര്‍ ലുലു പറയുന്നു.

തന്റെ കഥയില്‍ നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയാണെന്നും ഒമര്‍ പറയുന്നു. പ്രിയയും റോഷനും നന്നായി അഭിനയിച്ചപ്പോള്‍ അവര്‍ക്ക് കുറച്ചുകൂടി പ്രാധാന്യമുള്ള വേഷം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പാട്ട് വൈറലായത്. ഇതോടെ പ്രിയയ്ക്കും റോഷനും പ്രാധാന്യം നല്‍കി തിരക്കഥ തന്നെ മാറ്റിയെഴുതി. എന്നാല്‍ പൂര്‍ണമായും പ്രിയയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ഇപ്പോള്‍ നിര്‍മ്മാതാവ് ആവശ്യപ്പെടുന്നതെന്ന് ഒമര്‍ ലുലു പറയുന്നു.

അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാരിക്കുഴി പറയുന്നത്. തിരക്കഥ മാറ്റിയെഴുതാന്‍ ചിത്രീകരണം നിര്‍ത്തിവച്ചിട്ട് പിന്നീട് ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. 240 ദിവസങ്ങള്‍ ഇതുവരെ ഷൂട്ടിംഗിനായി ചെലവഴിച്ചുവെന്നും 40 ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്നും ഔസേപ്പച്ചന്റെ പരാതിയില്‍ പറയുന്നു. രണ്ട് കോടി രൂപയ്ക്ക് താഴെ ബജറ്റ് പറഞ്ഞ് തുടങ്ങിയ ചിത്രത്തിന് 3.50 കോടി രൂപയ്ക്ക് മുകളില്‍ ചെലവായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമ തുടങ്ങുന്നതിന് മുമ്പ് സിനിമയില്‍ നിന്നും കിട്ടുന്ന ലാഭം വിഹിതം സംബന്ധിച്ച് ഒമര്‍ ലുലുവും ഔസേപ്പച്ചനും ധാരണയുണ്ടായിരുന്നു. എന്നാല്‍ ലാഭവിഹിതം നല്‍കാനാകില്ലെന്നാണ് ഇപ്പോള്‍ ഔസേപ്പച്ചന്റെ നിലപാട്. നിര്‍മ്മാതാക്കളുടെ സംഘടന ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. മലയാള സിനിമ വ്യവസായത്തില്‍ ലാഭവിഹിതം പങ്കുവയ്ക്കുന്ന പതിവില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ചൂണ്ടിക്കാട്ടുകയായിരുന്നു.

അടുത്തമാസം 150ന് ഔസേപ്പച്ചനെയും ഒമറിനെയും ഉള്‍പ്പെടുത്തി ഒത്തുതീര്‍പ്പ് ചര്‍ച്ച വിളിച്ചിട്ടുണ്ട്. അന്ന് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി നല്‍കാമെന്ന് ഒമര്‍ സമ്മതിച്ചിട്ടുണ്ട്. അന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ സിനിമയുടെ മുന്നോട്ടുള്ള പോക്ക് തീരുമാനമാകുകയുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍